ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായി സുരേഷ്ഗോപി
ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായി സുരേഷ്ഗോപി
സപ്തംബര്‍ 26, 2005
നരിമാന്‍ എന്ന ചിത്രത്തിനു ശേഷം കെ.മധുവും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുന്നു. ഇന്റര്‍പോള്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ഭരത്ചന്ദ്രന്‍ ഐപിഎസ്സിലൂടെ വിജയകരമായ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപി വീണ്ടും തിരക്കേറിയ നടനായി മാറിയിരിക്കുന്ന അവസരത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കെ.മധുവാകട്ടെ സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ രണ്ട് സിബിഐ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതിന്റെ വിജയലഹരിയിലുമാണ്.
പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നത്. സിദ്ധാര്‍ത്ഥ ഷേണായി എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് ദുബായിലായിരിക്കും. ദുബായ് എന്ന ചിത്രത്തിനു ശേഷം ദുബായ് കേന്ദ്രീകരിച്ച് ഒരു ചിത്രം മലയാളത്തിലുണ്ടാകുന്നത് ആദ്യമായാണ്.
തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു ജോര്‍ജ്.


Click it and Unblock the Notifications