മുകേഷ് ആശുപത്രിയില്‍
മുകേഷ് ആശുപത്രിയില്‍
സപ്തംബര്‍ 27, 2001
കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നടന്‍ മുകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ട മുകേഷിനെ സപ്തംബര്‍ 26 ബുധനാഴ്ചയാണ് എറണാകുളം പി.വി.എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ മുകേഷിനെ വിശദ പരിശോധനയ്ക്ക് വിധേയമാക്കി. കരള്‍ വീക്കമാണ് അസുഖമെന്ന് കരുതുന്നു. മുകേഷിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന മുകേഷിന്റെ അടുത്തേക്ക് സന്ദര്‍ശകരെ ആരെയും വിടുന്നില്ല.


Click it and Unblock the Notifications