പ്രണയഗീതത്തില്‍ ത്രിലോക്, ഗോപിക
പ്രണയഗീതത്തില്‍ ത്രിലോക്, ഗോപിക
സപ്തംബര്‍ 27, 2002
ജി. കെ. ഗൗതമന്‍ സംവിധാനം ചെയ്യുന്ന പ്രണയഗീതത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ടിങ്കു നായകനാവുന്നു. ത്രിലോക് എന്ന പുതിയ പേരാണ് ടിങ്കു സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്.
ഗോപികയാണ് നായികയാവുന്നത്. തുളസീദാസിന്റെ പ്രണയമണിത്തൂവലിലൂടെ അരങ്ങേറ്റം കുറിച്ച ഗോപികയുടെ രണ്ടാമത്തെ ചിത്രമാണിത്.
കേണല്‍ വര്‍മയും ഭാര്യ ശ്രീദേവിയും താമസിക്കുന്നത്് സിങ്കപ്പൂരിലാണ്. ഇവരുടെ മകളാണ് ലളിത. ശ്രീദേവിയുടെ അമ്മ ലക്ഷ്മിയമ്മ സിങ്കപ്പൂരിലെത്തി മടങ്ങിയപ്പോള്‍ ലളിതയെയും കൂടെകൂട്ടി.
ചെന്നൈയിലെ കോളജിലാണ് ലളിത തുടര്‍ന്ന് പഠിച്ചത്. അവിടെ വെച്ച് അരുണുമായി ലളിത പ്രണയത്തിലായി. പ്രണയവാര്‍ത്ത മുത്തശിയുടെ ചെവിയിലുമെത്തി. ലളിതയുടെ മാതാപിതാക്കളെ ഫോണില്‍ വിവരം അറിയിക്കാന്‍ മുത്തശി ഒരുങ്ങി. ലളിത തടഞ്ഞപ്പോള്‍ ചെറിയൊരു മല്‍പ്പിടുത്തമുണ്ടായി. ആ മല്‍പ്പിടുത്തത്തില്‍ അപ്രതീക്ഷിതമായി മുത്തശി മരിച്ചു. ഭയന്നുപോയ ലളിതയും അരുണും അവിടെ നിന്ന് അപ്രത്യക്ഷരായി. അവരെ തേടി പൊലീസും അന്വേഷണം ആരംഭിച്ചു.
അരുണിനെ ത്രിലോകും ലളിതയെ ഗോപികയും മുത്തശിയെ സുകുമാരിയുമാണ് അവതരിപ്പിക്കുന്നത്. രവികുമാര്‍ കേണല്‍ വര്‍മയായും നളിനി ശ്രീദേവിയുമായും അഭിനയിക്കുന്നു.
അംബിക, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, കല്പന, രവികാന്ത്, ഗോകുല്‍, നെടുമുടി അപ്പുക്കുട്ടന്‍, ശാസ്തമംഗലം ബി. കെ. ആചാരി, ഉഷാറാണി, നന്ദിനി, ലീലാ ഗോപിനാഥ്, ശങ്കര്‍ എന്നിവരും അഭിനയിക്കുന്നു.
ഭരണിക്കാവ് ശിവകുമാറിന്റെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എസ്. പി. വെങ്കിടേഷാണ്. ഛായാഗ്രഹണം ദയാളന്‍.


Click it and Unblock the Notifications