ജയരാജിന്റെ പുതിയ ചിത്രം ഫോര്‍ ദി പീപ്പിള്‍
ജയരാജിന്റെ പുതിയ ചിത്രം ഫോര്‍ ദി പീപ്പിള്‍
സപ്തംബര്‍ 27, 2003
തിളക്കത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി ജയരാജ് എത്തുന്നു. ഫോര്‍ ദി പീപ്പിള്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ദിലീപ് ചിത്രമായ തിളക്കം വന്‍വിജയമായിരുന്നു. ശാന്തം, ബീഭത്സ, കണ്ണകി എന്നീ ചിത്രങ്ങള്‍ സാമ്പത്തിക നേട്ടമുണ്ടാക്കാത്തതിനെ തുടര്‍ന്ന് ഒരു ഇടവേളക്ക് ശേഷം മുഖ്യധാരാ സിനിമയുടെ പതിവ്രീതികളിലേക്ക് തന്നെ തിരിച്ചുവന്ന ജയരാജ് തിളക്കത്തിന്റെ വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായി അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്.
ഗ്രാമഫോണ്‍, സ്വപ്നക്കൂട് എന്നീ കമല്‍ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ഇക്ബാല്‍ കുറ്റിപ്പുറമാണ് ഫോര്‍ ദി പീപ്പിളിന് തിരക്കഥ ഒരുക്കുന്നത്. ജയരാജിന്റേതു തന്നെയാണ് കഥ.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് നവാഗത സംഗീത സംവിധായകനായ ജാനി ഗിഫ്റ്റാണ്. ക്യാമര രാജശേഖര്‍. ആനന്ദഭൈരവി സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications