ഷീലയുടെ വിരല്‍ത്തുമ്പിലാരോ തുടങ്ങി
ഷീലയുടെ വിരല്‍ത്തുമ്പിലാരോ തുടങ്ങി
സപ്തംബര്‍ 27, 2003
നീണ്ട ഇടവേളക്ക് ശേഷം ഷീല വീണ്ടും ക്യാമറക്ക് മുന്നില്‍ കഥാപാത്രമായി മാറി. ഇസ്മായില്‍ ഹസ്സന്‍ സംവിധാനം ചെയ്യുന്ന വിരല്‍ത്തുമ്പിലാരോ എന്ന ചിത്രത്തിലെ സീനുകളില്‍ പ്രത്യക്ഷപ്പെട്ടാണ് സിനിമാലോകത്ത് മാറിനിന്ന ഇടവേള ഷീല പിന്നിട്ടത്.
ഭൂതകാലം മറന്ന ഒരമ്മയുടെ വേഷത്തിലാണ് ഷീല വിരല്‍ത്തുമ്പിലാരോ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. അമ്മയെ തേടുന്ന മൂന്ന് അനാഥക്കുട്ടികളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഷീലയുടെ മകന്‍ വിഷ്ണവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ജഗതി ശ്രീകുമാര്‍, മിഥുന്‍ രമേഷ്, സുജാ കാര്‍ത്തിക, വിജീഷ്, ഷാജിന്‍, സ്ഫടികം ജോര്‍ജ്, മച്ചാന്‍ വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മാസ്റര്‍ അമല്‍, സെറീന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ലാല്‍ ജോസിന്റെതാണ് കഥ. നവാഗതനായ ബിനോയ് ജോണ്‍ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. വൈക്കം നാരായണന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ജോബ് കുരുവിളയാണ്. മധു ബാലകൃഷ്ണന്‍, റിമി ടോമി, അഫ്സല്‍, അനൂപ്, ശങ്കര്‍, ദിവ്യ എന്നിവര്‍ പാടുന്നു. ക്യാമറ റഷീദ് മൂപ്പന്‍. വാഗമണിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്.
വിരല്‍ത്തുമ്പിലാരോ പൂര്‍ത്തിയാക്കിയതിന് ശേഷം ഷീല സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കും. ജയറാമാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications