മാനസിയുടെ കഥയുമായി ജയരാജ്
മാനസിയുടെ കഥയുമായി ജയരാജ്
സപ്തംബര്‍ 27, 2004
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ഉള്ളടക്കം ജയരാജിന് ഒരു സിനിമയിലേക്കുള്ള വഴികാട്ടിയാവുന്നു. മകളെ തിരിച്ചറിയാനാവാത്ത മാനസികരോഗിയായ അമ്മയുടെയും അമ്മ ജീവിച്ചിരിക്കുന്ന എന്നറിയാതെ വളരുന്ന മകളുടെയും ജീവിതകഥ ജയരാജ് അഭ്രപാളിയില്‍ പകര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ഫൊട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളിന്റെ മാനസി, അല്ല വിദ്യ എന്ന ലേഖനമാണ് ജയരാജിന് തന്റെ പുതിയ സിനിമയ്ക്കുള്ള പ്രചോദനമായത്. തിരുവന്തപുരം ഊളമ്പാറ മാനസികരോഗാശുപത്രിയില്‍ ചോരക്കുഞ്ഞുമായി എത്തിയ മാനസികരോഗിയായ കില്ലേരി എന്ന സ്ത്രീയെ കുറിച്ചായിരുന്നു ആ ലേഖനം. അമ്മയില്‍ നിന്ന് വേറിട്ടുവളര്‍ന്ന മാനസി എന്ന പെണ്‍കുട്ടി ഇപ്പോള്‍ വിദ്യയാണ്.
മാനസിയുടെ ജീവിതകഥയാണ് ജയരാജ് സിനിമയാക്കുന്നത്. അന്‍മക്സ് ഫിലിംസിന്റെ ബാനറില്‍ അലക്സ് വര്‍ഗീസാണ് ഈ ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications