ഭദ്രന്‍ ഇനി തിരക്കഥയെഴുതാനില്ല
ഭദ്രന്‍ ഇനി തിരക്കഥയെഴുതാനില്ല
സപ്തംബര്‍ 27, 2005
സംവിധായകന്‍ ഭദ്രന്റെ തുടര്‍ച്ചയായ നാലു ചിത്രങ്ങളാണ് വന്‍പരാജയം ഏറ്റുവാങ്ങിയത്. യുവതുര്‍ക്കി, ഒളിമ്പ്യന്‍ അന്തോണി ആദം, വെള്ളിത്തിര എന്നിവയ്ക്കു പിന്നാലെ ഇപ്പോള്‍ ഉടയോനും.
ഈ നാല് ചിത്രങ്ങളില്‍ രണ്ടിലും നായകന്‍ മോഹന്‍ലാലായിരുന്നു. യുവതുര്‍ക്കിയില്‍ സുരേഷ് ഗോപിയാണ് നായകനായത്. വെള്ളിത്തിരയില്‍ യുവതാരം പൃഥ്വിരാജും. എന്നിട്ടും ഈ ചിത്രങ്ങളൊന്നും വിജയിച്ചില്ല. നിര്‍മാതാവിന് നഷ്ടം വരുത്തി വച്ച ചിത്രങ്ങളുടെ ഗണത്തിലാണ് ഇവയുടെ സ്ഥാനം.
സൂപ്പര്‍താര സാന്നിധ്യമുണ്ടായിട്ടും ചിത്രം പരാജയപ്പെട്ടതിന് എന്താണ് കാരണം? മറ്റൊന്നുമല്ല. ഈ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത് ഭദ്രന്‍ തന്നെയാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ഒരേയാൈരു സൂപ്പര്‍ഹിറ്റായ സ്ഫടികത്തിന് തിരക്കഥയെഴുതിയതാകട്ടെ രാമചന്ദ്രബാബുവാണ്.
ഇനി തന്നെ ചിത്രങ്ങള്‍ക്കു സ്വയം തിരക്കഥയെഴുതേണ്ടതില്ലെന്നാണ് ഭദ്രന്റെ തീരുമാനം. മറ്റുള്ളവരെ തിരക്കഥയെഴുതാന്‍ ഏല്പിക്കുന്നതാണ് സുരക്ഷിതമെന്ന് ഭദ്രനു ബോധ്യപ്പെട്ടിരിക്കുന്നു.


Click it and Unblock the Notifications