ജയമാല വീണ്ടും നടിക്കുന്നു
ജയമാല വീണ്ടും നടിക്കുന്നു
സപ്തംബര്‍ 27, 2006
ഉര്‍വശീശാപം ഉപകാരം എന്ന പോലെയാണ് ചിലര്‍ക്ക് വിവാദങ്ങള്‍. സിനിമാലോകം മറന്നുകഴിഞ്ഞ ഒരു നടിയായിരുന്നു ജയമാല. എന്നാല്‍ ശബരിമല വിവാദം ഉണ്ടായതോടെ ജയമാല മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇപ്പോഴിതാ ജയമാല വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു.
പഴയ കാല കന്നഡ ചിത്രങ്ങളില്‍ നായികയായിട്ടുണ്ടെങ്കിലും കുറെ കാലമായി നാല്പതു കടന്ന ഈ നടി സിനിമാലോകത്തു നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. കുടുംബജീവിതത്തില്‍ മാത്രമൊതുങ്ങി കഴിയുമ്പോഴാണ് ജയമാലയുടെ ഫാക്സ് തെന്നിന്ത്യന്‍ മാധ്യമങ്ങളില്‍ വിവാദമാവുന്നത്. മാധ്യമങ്ങള്‍ക്ക് അതൊരു ജയമാല ഖണ്ഡത്തിന് തുടക്കമായി.
ഏതായാലും സിനിമാരംഗത്ത് ജയമാല ചരിതം രണ്ടാം ഖണ്ഡത്തിലേക്കോ മൂന്നാം ഖണ്ഡത്തിലേക്കോ നീങ്ങുകയാണ്. തുളുവില്‍ ജയമാല ഒരു സിനിമ നിര്‍മിക്കാനൊരുങ്ങുന്നു. നായികയാരെന്നോ? നാല്പതു കടന്ന ജയമാല തന്നെ!!
അയ്യപ്പന്‍ അനുഗ്രഹിച്ചാല്‍ നാല്പതു കടന്ന ജയമാലക്കും നായികയാവാമെന്നാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ സംസാരം.


Click it and Unblock the Notifications