ജോഷിയ്ക്ക് നല്ല കാലം

By Staff

ജോഷിയ്ക്ക് നല്ല കാലം
സപ്തംബര്‍ 27, 2006

ജോഷിയുടെ സമകാലീനരാണ് ഐ.വി.ശശി, ശശികുമാര്‍, പി.ജി.വിശ്വംഭരന്‍, ഹരിഹരന്‍ തുടങ്ങിയ പ്രമുഖ സംവിധായകര്‍. തുടര്‍ച്ചയായി ഹിറ്റുകളൊരുക്കിയ സംവിധായകരായിരുന്നു ഇവര്‍. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവരുടെ കൂട്ടത്തില്‍ ഇന്നും സജീവമായി നില്‍ക്കുന്നത് ജോഷി മാത്രം.

ഐ.വി.ശശിയും ഹരിഹരനും വല്ലപ്പോഴും നിര്‍മിക്കുന്ന സിനിമകള്‍ വിജയമാവുന്നില്ല. ശശികുമാറും പി.ജി.വിശ്വംഭരനുമൊക്കെ സിനിമാലോകം വിട്ട മട്ടാണ്. എന്നാല്‍ ജോഷി ഇന്നും ഹിറ്റ്മേക്കര്‍ പദവിയില്‍ തുടരുന്നു. തന്റെ അടുത്ത തലമുറക്കാരായ സംവിധായകരേക്കാള്‍ സജീവമായി ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ഒരുക്കുന്നു.

ഈ വര്‍ഷം മൂന്ന് സൂപ്പര്‍ താര ചിത്രങ്ങളാണ് ജോഷി സംവിധാനം ചെയ്തത്. ദിലീപ് നായകനായ ലയേണ്‍ ഹിറ്റായി. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ജന്മം അടുത്തു തന്നെ തിയേറ്ററുകളിലെത്തും. മമ്മൂട്ടി ചിത്രം പോത്തന്‍വാവയുടെ ജോലികളിലാണ് ജോഷി ഇപ്പോള്‍.

മമ്മൂട്ടിയെ നായകനാക്കി അടുത്ത വര്‍ഷം ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ധാരണയായിട്ടുണ്ട്. അമ്മയ്ക്കു വേണ്ടി ദിലീപ് നിര്‍മിക്കുന്ന സിനിമയുടെ സംവിധായകനും ജോഷിയാണ്. അഞ്ച് സൂപ്പര്‍താരങ്ങളാണ് ചിത്രത്തില്‍ നായകന്‍മാരാവുന്നത്.

കഴിഞ്ഞ വര്‍ഷം നരന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജോഷി മാമ്പഴക്കാലം, റണ്‍വേ എന്നീ ചിത്രങ്ങളെയും വിജയത്തിലെത്തിച്ചു. ഒന്നിനു പിറകെ ഒന്നായി ജോഷി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഹിറ്റ്മേക്കര്‍മാരായി മുമ്പ് പേരെടുത്തിട്ടുള്ള പല സംവിധായകരും പരാജയ ഭീതിയില്‍ ഏറെ ശ്രമപ്പെട്ടു മാത്രം പുതിയ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുമ്പാേേഴാണ് ജോഷിയുടെ ഈ വിജയത്തുടര്‍ച്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X