twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൗസ് ഓണര്‍ ലോഹിതാക്ഷനായി ജഗതി

    By Staff
    |

    ഹൗസ് ഓണര്‍ ലോഹിതാക്ഷനായി ജഗതി
    സപ്തംബര്‍ 28, 2001

    വാടക കൊടുക്കാതെ താമസിക്കുന്ന അവിവാഹിതരായ ചെറുപ്പക്കാരും അവരെ ഒഴിപ്പിക്കാന്‍ നടക്കുന്ന വീട്ടുടമയും വീട്ടുമയുടെ മകളെ സ്നേഹിക്കുന്ന വാടകക്കാരനും എല്ലാം മലയാള സിനിമയില്‍ ഏറെ പഴക്കം ചെന്ന പ്രമേയങ്ങളാണ്. എന്തായാലും നിസാര്‍ തന്റെ പുതിയ ചിത്രത്തില്‍ ഈ പഴയ പ്രമേയം തന്നെ ഒരിക്കല്‍ക്കൂടി കൊണ്ടുവരികയാണ്.

    ഹൗസ് ഓണര്‍ എന്നു പേരിട്ടിട്ടുള്ള ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാറാണ് വീട്ടുടമസ്ഥാനായ ലോഹിതാക്ഷനെ അവതരിപ്പിക്കുന്നത്. തന്റെ വീടിന്റെ മുകള്‍ ഭാഗം വാടകക്ക് കൊടുത്തിരിക്കുകയാണ് ലോഹി. പക്ഷെ എന്തു ചെയ്യാം. അവര്‍ മൂലം എന്നും ലോഹിക്ക് പ്രശ്നങ്ങളേ ഉണ്ടായിട്ടുള്ളൂ.

    ഭാര്യ ശ്രീകുമാരിയും സുന്ദരിയായ മകള്‍ നളിനിയും അമ്മയും അടങ്ങുന്നതാണ് ലോഹിയുടെ കുടുംബം. മുകളില്‍ വാടകക്ക് കഴിയുന്ന സുധാകരന്‍ എന്ന പയ്യന്‍ നളിനിയുമായി പ്രണയത്തിലായതോടെ വാടക്കാരെ ഒഴിപ്പിക്കേണ്ട ബാധ്യത ലോഹിയുടേതായി. സുധാകരനെയും കൂട്ടുകാരനെയും പുറത്താക്കാന്‍ ലോഹി പഠിച്ച പണ പതിനെട്ടും നോക്കി തോല്‍ക്കുന്നു. അപ്പോഴാണ് റംബോ മാര്‍ത്താണ്ഡന്‍ എന്ന ലോഹിയുടെ അമ്മാവന്‍ സുധാകരനെ കെട്ടുകെട്ടിക്കുന്നത്.

    പക്ഷെ സുധാകരന്‍ വീണ്ടും ലോഹിയുടെ വീട്ടില്‍ കയറാന്‍ ശ്രമം തുടങ്ങി. ലോഹിക്ക് മകള്‍ നളിനിയെ സുധാകരനില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമോ? സുധാകരന്‍ നളിനിയെ കെട്ടുമോ? നിസാറിന്റെ ഹൗസ് ഓണര്‍ ഇതിനുത്തരം നല്‍കുന്നു.

    ലോഹിതാക്ഷനെ ജഗതിയും സുധാകരനെ നവാസും അവതരിപ്പിക്കുന്നു. കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, കലാഭവന്‍ മണി, നാരായണന്‍ കുട്ടി, കലാഭവന്‍ റഹ്മാന്‍, അനീഷ്, ഇന്ദ്രന്‍സ്, ജോളി ഈശോ, മീനാ ഗണേഷ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

    ടൈറ്റസ് മജുവിന്റേതാണ് രചന. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് ഷക്കീര്‍ ജാക്സണ്‍ ഈണം നല്‍കിയിരിക്കുന്നു. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. സി.എം. മുത്ത ഛായാഗ്രഹണവും ജി. മുരളി എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഏയ്സ് മൂവീസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X