ഷാഫിയുടെ കല്യാണരാമനില്‍ ദിലീപ്, നവ്യ
ഷാഫിയുടെ കല്യാണരാമനില്‍ ദിലീപ്, നവ്യ
സപ്തംബര്‍ 28, 2002
വണ്‍മാന്‍ഷോയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. കല്യാണരാമന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജയറാം നായകനായ വണ്‍മാന്‍ഷോ ഷാഫിയുടെ ആദ്യചിത്രമായിരുന്നു. സംവിധായകന്‍ റാഫിയുടെ സഹോദരനായ ഷാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം നിര്‍മിക്കുന്നത് നടന്‍ ലാലിന്റെ ഉടമസ്ഥതയിലുള്ള ലാല്‍ ക്രിയേഷന്‍സാണ്.
നവ്യാ നായരാണ് ചിത്രത്തിലെ നായികയാവുന്നത്. ഇഷ്ടം, മഴത്തുള്ളിക്കിലുക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും നവ്യാനായരും നായികാ നായകന്മാരാവുന്ന ചിത്രമാണ് കല്യാണരാമന്‍.
ലാല്‍, കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍, ബോബന്‍ ആലുംമൂടന്‍, ലാലു അലക്സ്, കുഞ്ചന്‍, നാരായണന്‍കുട്ടി, ടി. പി. മാധവന്‍, കൊച്ചുപ്രേമന്‍, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ജ്യോതിര്‍മയി, കലാരഞ്ജിനി എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ബെന്നി പി. നായരമ്പരത്തിലേന്റെതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും.


Click it and Unblock the Notifications