പൃഥ്വിരാജ്-നവ്യ വീണ്ടും

By Staff

പൃഥ്വിരാജ്-നവ്യ വീണ്ടും
സപ്തംബര്‍ 28, 2003

ആകാശഗംഗ എന്ന പ്രേതചിത്രത്തിന് ശേഷം വീണ്ടും ഹൊറര്‍ പരീക്ഷണവുമായെത്തുന്ന വിനയന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നവ്യാനായരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെള്ളിനക്ഷത്രം എന്നാണ് വിനയന്റെ പുതിയ പ്രേതചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ്-നവ്യാനായര്‍ ജോഡി നായികാനായകന്മാരാവുന്ന നാലാമത്തെ ചിത്രമാണിത്. നന്ദനം, വെള്ളിത്തിര, അമ്മിക്കിളിക്കൂട് എന്നീ ചിത്രങ്ങളിലാണ് ഇവര്‍ നേരത്തെ നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ടത്.

മുകേഷ്, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍ എന്നീ പ്രമുഖതാരങ്ങളും വെള്ളിനക്ഷത്രത്തില്‍ വേഷമിടുന്നുണ്ട്. മുകേഷും ജഗതി ശ്രീകുമാറും വിനയന്റെ ആകാശഗംഗയിലും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

ചിത്രം നിര്‍മിക്കുന്നതും വിനയന്‍ തന്നെ. ആകാശഗംഗയ്ക്കു ശേഷം ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

ആകാശഗംഗയിലൂടെയാണ് വിനയന്‍ വിജയങ്ങളൊരുങ്ങുന്ന ഒരു സംവിധായകനായി മാറിയത്. ഒരു ഇടവേളക്ക് ശേഷം ആകാശഗംഗയിലൂടെ തിരിച്ചുവന്ന വിനയന്‍ പിന്നീട് ഹിറ്റ്മേക്കറായി പേരെടുത്തു. തന്റെ തിരിച്ചുവരവിന് നിമിത്തമായ ആകാശഗംഗയുടെ മാതൃകയില്‍ മറ്റൊരു ചിത്രം ഒരുക്കുകയാണ് വിനയന്‍ വെള്ളിനക്ഷത്രത്തിലൂടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X