കലാഭവന്‍ മണിയുടെ ഇന്ദ്രജിത്ത്
കലാഭവന്‍ മണിയുടെ ഇന്ദ്രജിത്ത്
സപ്തംബര്‍ 28, 2006
ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കലാഭവന്‍ മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രപ്രസ്ഥം, കണ്ണൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഹരിദാസ് ഒരുക്കുന്ന ചിത്രത്തമാണിത്.
ഇന്ദ്രജിത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജയാണ് നായിക. കലാഭവന്‍ മണിയുടെ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ഇന്ദ്രജിത്ത്.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, രാജന്‍ പി.ദേവ്, വിജയകുമാര്‍, റിയാസ്ഖാന്‍, റിസബാവ, അനില്‍ മുരളി, ശാലുമേനോന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാജേഷ് ജയരാമനാണ്. എസ്.കെ.ടാക്കീസിന്റെ ബാനറില്‍ കലിയൂര്‍ ശശിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications