twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുത്തുകാരനായി വീണ്ടും മമ്മൂട്ടി

    By Staff
    |

    എഴുത്തുകാരനായി വീണ്ടും മമ്മൂട്ടി
    സപ്തംബര്‍ 28, 2006

    നായകന്‍ സാഹിത്യകാരനാണെങ്കില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ട താരത്തെ തിരയുമ്പോള്‍ നമ്മുടെ സംവിധായകരുടെ മനസില്‍ ആദ്യം തെളിയുന്ന മുഖം മമ്മൂട്ടിയുടേതാവാം. അക്ഷരങ്ങള്‍, പാഥേയം, സുകൃതം എന്നീ ചിത്രങ്ങളിലെല്ലാം കേന്ദ്രകഥാപാത്രമായി വരുന്ന സാഹിത്യകാരന് ജീവന്‍ നല്‍കിയത് മമ്മൂട്ടിയായിരുന്നു.

    ഒരിക്കല്‍ക്കൂടി മമ്മൂട്ടി എഴുത്തുകാരനായി വേഷമിടുന്നു. ഐ.വി.ശശിക്കും ഭരതനും ഹരിഹരനും പിന്നാലെ ഇത്തവണ മമ്മൂട്ടിക്ക് എഴുത്തുകാരന്റെ വേഷം നല്‍കുന്നത് രഞ്ജിത്താണ്. രഞ്ജിത്ത് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ എന്ന സാഹിത്യകാരനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

    ചന്ദ്രോത്സവം, പ്രജാപതി എന്നീ ചിത്രങ്ങളുടെ വന്‍പരാജയത്തിനു ശേഷം സംവിധായകനെന്ന നിലയില്‍ കരിയറില്‍ ഒരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് രഞ്ജിത്ത് ഈ ചിത്രമൊരുക്കുന്നത്. മുമ്പ് സൂപ്പര്‍താരങ്ങളെ നായകരാക്കി ഒരുക്കിയ കച്ചവട മസാലകളുടെ വഴിയില്‍ നിന്നും മാറിനടക്കാനാണ് ഇത്തവണ രഞ്ജിത്ത് ശ്രമിക്കുന്നത്. ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള രഞ്ജിത്തിന്റെ പുതിയ ചിത്രം വാണിജ്യ സിനിമയുടെ രീതികളോട് അകലം പാലിക്കുന്ന ചിത്രമായിരിക്കും.

    35 എംഎമ്മിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം 18 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 10ന് ഇടുക്കിയില്‍ ബ്ലെസ്സിയുടെ പളുങ്കിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പുള്ള ഇടവേളയിലെ ദിവസങ്ങളാണ് മമ്മൂട്ടി രഞ്ജിത്തിനു നല്‍കിയത്. ഈ വര്‍ഷം നേരത്തെ നിശ്ചയിച്ചിരുന്ന മമ്മൂട്ടിയുടെ പ്രൊജക്ടുകളില്‍ രഞ്ജിത്ത് ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല.

    തമിഴ് നടി കുശ്ബുവാണ് ചിത്രത്തിലെ നായിക. ചന്ദ്രോത്സവത്തില്‍ ഏതാനും രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായി വേഷമിട്ടതിനു ശേഷം കുശ്ബു വീണ്ടും രഞ്ജിത് ചിത്രത്തിലൂടെ മലയാളത്തിലെത്തുകയാണ്.

    മുകേഷ്, നീനാ കുറുപ്പ്, ജാഫര്‍ ഇടുക്കി, ജന്നി ജോസഫ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം മനോജ് പിള്ള.

    തിരക്കഥയ്ക്കും സംവിധാനത്തിനുമൊപ്പം കാപ്പിറ്റോണ്‍ തിയേറ്ററിന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മാണവും നിര്‍വഹിക്കുന്നത് രഞ്ജിത്താണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം അദ്ദേഹം തന്നെയായിരുന്നു നിര്‍മിച്ചത്. നടന്‍ സിദ്ദിക്കായിരുന്നു സഹനിര്‍മാതാവ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X