ചൊല്ലിയാട്ടത്തില്‍ അരവിന്ദ്, ഇഷ, നിത്യ
ചൊല്ലിയാട്ടത്തില്‍ അരവിന്ദ്, ഇഷ, നിത്യ
സപ്തംബര്‍ 29, 2003
നവാഗത സംവിധായകനായ കണ്ണന്‍ പെരുമുടിയൂര്‍ ഒരുക്കുന്ന ചിത്രമാണ് ചൊല്ലിയാട്ടം. തമിഴ് നടന്‍ അരവിന്ദാണ് ചിത്രത്തിലെ നായകന്‍.
നന്ദനത്തിലൂടെയാണ് അരവിന്ദ് മലയാളത്തില്‍ ശ്രദ്ധേയനായത്. നന്ദനത്തില്‍ വേഷംമാറിവരുന്ന ഗുരുവായൂരപ്പനായാണ് അരവിന്ദ് അഭിനയിക്കുന്നത്.
രണ്ട് നായികമാരാണ് ചിത്രത്തില്‍- ഇഷ, നിത്യാദാസ്. നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കെ. പി. എ. സി. ലളിത എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ശത്രുഘ്നനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിറം, സഹയാത്രികക്ക് സ്നേഹപൂര്‍വം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശത്രുഘ്നന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണ് ചൊല്ലിയാട്ടം.


Click it and Unblock the Notifications