സുബിന്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ
സുബിന്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ
സപ്തംബര്‍ 29, 2003
സംഗീത്ശിവന്റെ സ്നേഹപൂര്‍വം അന്ന എന്ന ചിത്രത്തില്‍ നായകനായ സുബിന്‍ സിനിമാ സംവിധായകന്റെ മേലങ്കിയണിയുന്നു.
സുബിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനാവുന്നത്. ഒക്ടോബര്‍ ആറിന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
വി. കെ. പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രീകരണം പുരോഗമിച്ചുവരുന്ന ഈ ചിത്രത്തില്‍ തമിഴ് നടി മിന്നുവാണ് നായിക.
യുവാക്കളുടെ കഥ പറയുന്ന കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നീ ചിത്രങ്ങള്‍ വിജയിച്ചതോടെ ഇടക്കാലത്ത് മങ്ങിപ്പോയ കുഞ്ചാക്കോ ബോബന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.


Click it and Unblock the Notifications