മമ്മൂട്ടിയുടെ സഹോദരനായി ഇന്ദ്രജിത്ത്

By Staff

മമ്മൂട്ടിയുടെ സഹോദരനായി ഇന്ദ്രജിത്ത്
സപ്തംബര്‍ 29, 2004

വി. എം. വിനു സംവിധാനം ചെയ്യുന്ന വേഷത്തില്‍ മമ്മൂട്ടിയുടെ സഹോദരനായി ഇന്ദ്രജിത്ത് വേഷമിടുന്നു.

ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് വേഷത്തില്‍ ഇന്ദ്രജിത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പത്ത് വയസിന് താഴെയുള്ള സഹോദരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുന്നത്.

നായകവേഷത്തില്‍ തിളങ്ങാനായിട്ടില്ലെങ്കിലും ഉപനായകവേഷത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ദ്രജിത്ത് കാഴ്ചവയ്ക്കാറുള്ളത്. നായകന്റെ സഹോദരനായി ഇന്ദ്രജിത്ത് അഭിനയിക്കുന്നത് ആദ്യമല്ല. റണ്‍വേയില്‍ ദിലീപിന്റെ സഹോദരനായി ഇന്ദ്രജിത്ത് വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിലും ഇന്ദ്രജിത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് വേഷം പറയുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുരളിയാണ്. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്- മോഹിനി, ഗോപിക, സിന്ധുമേനോന്‍.

മയിലാട്ടത്തിന് ശേഷം മറ്റൊരു ഹിറ്റ് ലക്ഷ്യമാക്കി വി. എം. വിനും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ടി. എ. റസാക്കാണ്. വേഷത്തിന്റെ ചിത്രീകരണം ഊട്ടിയില്‍ തുടങ്ങി. ഊട്ടിയില്‍ ഒരു ഗാനമാണ് ചിത്രീകരിച്ചത്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X