twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോകനാഥനെ പ്രേക്ഷകര്‍ തള്ളി

    By Staff
    |

    ലോകനാഥനെ പ്രേക്ഷകര്‍ തള്ളി
    സപ്തംബര്‍ 29, 2005

    ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രത്തിന്റെ വിജയം ലോകനാഥന്‍ ഐഎഎസ്സില്‍ ആവര്‍ത്തിക്കാന്‍ കലാഭവന്‍ മണിക്കായില്ല. ഓണച്ചിത്രമെന്ന നിലയില്‍ തിരുവോണനാളിലെത്തിയ ഈ ചിത്രം വന്‍പരാജയമായെന്നാണ് റിപ്പോര്‍ട്ട്.

    ഓണത്തിനു തന്നെ റിലീസ് ചെയ്യണമെന്ന നിര്‍മാതാവിന്റെ വാശിയാണ് ചിത്രത്തെ ബോക്സോഫീസ് ദുരന്തമാക്കിയത്. ഓണം പോലുള്ള സീസണുകളില്‍ സൂപ്പര്‍താര ചിത്രങ്ങളുമായി മത്സരിച്ച് ചെറുകിട ചിത്രങ്ങള്‍ പരാജയപ്പെടുന്നത് സാധാരണമാണ്. അതുതന്നെയാണ് കലാഭവന്‍ മണി ചിത്രത്തിനും സംഭവിച്ചത്.

    ബെന്‍ ജോണ്‍സണ്‍ നേടിയ അപ്രതീക്ഷിത വിജയത്തിന്റെ ഹാങ്ഓവറില്‍ ആ ചിത്രം പോലെ മണിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്ത് ഒരുക്കിയ ചിത്രമാണ് ലോകനാഥന്‍. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള മസാല ചേരുവകള്‍ ആവശ്യത്തിനുണ്ടെങ്കിലും ചിത്രത്തെ പ്രേക്ഷകര്‍ നിരാകരിച്ചതിനു കാരണം ചിത്രം പ്രദര്‍ശനത്തിനെത്തിയത് തെറ്റായ സമയത്താണെന്നതു തന്നെയാണ്. നേരറിയാന്‍ സിബിഐ, നരന്‍, ചാന്തുപൊട്ട് എന്നീ സൂപ്പര്‍താര ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി പ്രദര്‍ശിപ്പിച്ചുവരുമ്പോള്‍ ഇത്തരമൊരു ചിത്രത്തെ പ്രേക്ഷകര്‍ അവഗണിക്കുന്നത് സ്വാഭാവികം.

    അനില്‍ബാബുവിലെ അനില്‍ ആദ്യമായി സ്വതന്ത്ര സംവിധായകന്റെ വേഷമണിഞ്ഞ ചിത്രമാണ് ലോകനാഥന്‍. സ്വതന്ത്രമായി ചിത്രമൊരുക്കാനുള്ള ശ്രമങ്ങള്‍ ഏറെ നീണ്ടുപോയതിനു ശേഷം അനിലിനെ തേടിയെത്തിയതായിരുന്നു ഈ ചിത്രം. ആദ്യചിത്രം തന്നെ വന്‍പരാജയമായത് അനിലിന് തിരിച്ചടിയായി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X