മോഹന്‍ലാല്‍ വീണ്ടും...

By Staff

മോഹന്‍ലാല്‍ വീണ്ടും...
സപ്തംബര്‍ 29, 2005

ഇത്തവണ മോഹന്‍ലാലിന്റെ ഊഴമാണ്. ഓണത്തിനെത്തിയ മൂന്ന് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ അതില്‍ ഏറ്റവും മികച്ച വിജയം നേടിയത് നരനാണ്. തീര്‍ത്തും ആധികാരികമായ സൂപ്പര്‍വിജയം.

മൂന്ന് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ സമയം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുക എന്നത് മലയാള സിനിമയിലെ അപൂര്‍വ സംഭവമാണ്. ആ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച വിജയവും കളക്ഷനുമായി നരന് മുന്നേറാന്‍ കഴിഞ്ഞതിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താര മത്സരത്തില്‍ മുന്നിലെത്തിയിരിക്കുന്നു. 2003ല്‍ ബാലേട്ടനിലൂടെ സൂപ്പര്‍താര മത്സരത്തില്‍ മോഹന്‍ലാല്‍ നേടിയ വിജയത്തിന് സമാനമാണ് നരന്റെ ബോക്സോഫീസ് പ്രകടനം.

രണ്ടു ചിത്രങ്ങളുടെ പരാജയത്തില്‍ നിന്ന് നരന്റെ വന്‍വിജയത്തിലൂടെ കരകയറുക മാത്രമല്ല കൂടുതല്‍ താരപ്രഭയോടെ തന്റെ ഇമേജ് മെച്ചപ്പെടുത്താനും മോഹന്‍ലാലിന് കഴിഞ്ഞു. ബാലേട്ടനു ശേഷം മറ്റൊരു സൂപ്പര്‍ഹിറ്റിനായി മോഹന്‍ലാലിന് ഉദയനാണ് താരം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒരൊറ്റ സൂപ്പര്‍ഹിറ്റും സ്വന്തമാക്കാന്‍ കഴിയാതിരുന്ന മോഹന്‍ലാല്‍ ഈ വര്‍ഷം ആധികാരികമായ വന്‍വിജയം നേടിയ രണ്ട് സൂപ്പര്‍ഹിറ്റുകള്‍ തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു.

സൂപ്പര്‍താരമെന്ന നിലയിലുള്ള നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിനോടൊപ്പം മോഹന്‍ലാലിന്റെ അഭിനയമികവ് തെളിഞ്ഞുനിന്ന ചിത്രങ്ങളാണ് ഇവയെന്ന പ്രത്യേകത കൂടിയുണ്ട്. ഉദയന്‍ എന്ന ഭാഗ്യാന്വേഷിയായ സംവിധായകന്റെ വേഷത്തില്‍ ഏറെ മിതത്വമാര്‍ന്ന അഭിനയം കാഴ്ച വച്ച മോഹന്‍ലാലിന്റെ ഉദയനാണ് താരത്തിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നരനിലാകട്ടെ നീണ്ട സംഭാഷണങ്ങള്‍ക്ക് അവധി കൊടുത്ത് ശരീരചലനങ്ങളാലും കണ്ണുകളിലെ തീക്ഷ്ണതയാലും സാഹസിക രംഗങ്ങളിലെ അനായാസതയാലും കഥാപാത്രത്തിന്റെ കരുത്ത് വെളിവാക്കുകയും സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുകയുമാണ് മോഹന്‍ലാല്‍ ചെയ്തത്.

ഈ വര്‍ഷം മോഹന്‍ലാലിനെ കാത്തിരിക്കുന്നത് കൂടുതല്‍ ശക്തമായ കഥാപാത്രങ്ങളാണ്. കാഴ്ചയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ബ്ലെസ്സിയുടെ പുതിയ ചിത്രമായ തന്മാത്രയില്‍ സങ്കീര്‍ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ സംഘര്‍ഷത്തിലകപ്പെടുന്ന കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിച്ചിട്ടുള്ള മോഹന്‍ലാലിന് നീണ്ട ഇടവേളക്കു ശേഷമാണ് വലിയ അഭിനയസാധ്യതകളുള്ള അത്തരമൊരു കഥാപാത്രം ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X