മമ്മൂട്ടി പോത്തന്‍, ദിലീപ് ചക്കര
സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായ സ്വാഭാവവും രീതികളുമുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടിയും ദിലീപും തങ്ങളുടെ അടുത്ത ചിത്രങ്ങളില്‍ അവതരിപ്പിക്കുന്നത്. സാധാരണക്കാരെ പോലെയല്ല പെരുമാറുന്നതെന്നതു കൊണ്ട് നാട്ടുകാര്‍ക്ക് പരിഹസിക്കാനും സ്നേഹിക്കാനും ഒരു പോലെ തോന്നുന്ന രണ്ട് കഥാപാത്രങ്ങള്‍.
ജോഷി സംവിധാനം ചെയ്യുന്ന പോത്തന്‍ വാവയില്‍ മമ്മൂട്ടിയുടെ പേര് വാവയെന്നാണ്. ചെറുപ്പത്തിലേ എല്ലാവരും വാവയെന്ന് വിളിച്ചു. മുതിര്‍ന്നപ്പോഴും ആ പേരിന് മാറ്റം വന്നില്ല. വീട്ടുകാരുടെ പ്രിയപ്പെട്ട വാവയാണ് അയാള്‍ ഇപ്പോഴും. അതേ സമയം സ്കൂളില്‍ പോയിട്ടില്ലാത്ത വാവയുടെ ചില രീതികള്‍ കണ്ട് നാട്ടുകാര്‍ അയാളെ പോത്തന്‍ എന്നാണ് വിളിക്കുന്നത്.
ലോഹിതദാസിന്റെ ചക്കരമുത്തില്‍ തയ്യല്‍ക്കാരനായ അരവിന്ദന്‍ എന്ന കഥാപാത്രമായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മനസില്‍ സ്നേഹവും നിഷ്കളങ്കതയും മാത്രമുള്ള അരവിന്ദനെ വാത്സല്യത്തോടെയും ഇത്തിരി പരിഹാസത്തോടെയുമാണ് നാട്ടുകാര്‍ കണ്ടിരുന്നത്. വീട്ടുകാര്‍ അയാളെ ചക്കര എന്നു വിളിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് അയാള്‍ മുത്താണ്.
ഈ പോത്തനും ചക്കരയും റംസാനാണ് തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications