ശ്രീനിക്കു വേണ്ടി വിനീത് വീണ്ടും പാടുന്നു
അച്ഛനു വേണ്ടി ആലപിച്ച ഒരു ഗാനമാണ് വിനീത് ശ്രീനിവാസനെ ഗായകനെന്ന നിലയില്‍ ശ്രദ്ധേയനാക്കിയത്. ഉദയനാണ് താരത്തില്‍ ആലപിച്ച കരളേ.. കരളിന്റെ കരളേ.. എന്ന ഗാനമാണ് വിനീതിന് ബ്രേക്കായത്. ഈ ഗാനം ചിത്രത്തില്‍ പാടി അഭിനയിച്ചത് ശ്രീനിവാസനായിരുന്നു.
കരളേ.. ഗാനത്തോടെ വിനീതിനെ തേടി ഒരു പിടി അവസരങ്ങളെത്തി. ചാന്തുപൊട്ടിലെയും ക്ലാസ്മേറ്റ്സിലെയും ഗാനങ്ങള്‍ ഹിറ്റായതോടെ വിനീത് യുവഗായകരുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.
ഉദയനാണ് താരത്തിനു ശേഷം വിനീത് അച്ഛന്‍ ശ്രീനിവാസനു വേണ്ടി വീണ്ടും പാടുന്നു. വി.എം.വിനു സംവിധാനം ചെയ്യുന്ന യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. ഈ ചിത്രത്തിലാണ് ശ്രീനിക്കു വേണ്ടി വിനീത് വീണ്ടും പാടുന്നത്.
ചിത്രത്തില്‍ രണ്ടു ഗാനങ്ങളാണുള്ളത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവാണ് ഈണം പകരുന്നത്.


Click it and Unblock the Notifications