ദി റേസര്‍ എഡ്ജ് ഇറാനിയന്‍ മേളയില്‍
ദി റേസര്‍ എഡ്ജ് ഇറാനിയന്‍ മേളയില്‍
സപ്തംബര്‍ 30, 2002
തിരുവനന്തപുരം: വിവിന്‍ വിജയ് സംവിധാനം ചെയ ദി റേസര്‍ എഡ്ജ് എന്ന ചലച്ചിത്രം ഇറാനിയന്‍ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ തിരഞ്ഞെടുത്തു.
ഒക്ടോബര്‍ 21 മുതല്‍ 26 വരെ ടെഹറാനിലാണ് ഈ ചലച്ചിത്രമേള. മോണ്‍ട്രിയലില്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ നടക്കുന്ന മോണ്‍ട്രിയല്‍ അന്തര്‍ദേശീയ പുതു ചലച്ചിത്ര മേളയിലേയ്ക്കും ഈ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്ട്സും ദില്ലിയിലെ പബ്ലിക്ക് സര്‍വീസ് ബ്രോഡ്കാസ്റിംഗ് ട്രസ്റും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രം റോട്ടര്‍ഡാമില്‍ നടന്ന എം ഐ എഫ് എഫ് -2002 ല്‍ ദേശീയ ജൂറി അവാര്‍ഡ് നേടിയിരുന്നു.
കൊല്‍ക്കത്തയിലെ സത്യജിത്ത് റെ ഫിലിം ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിച്ചിരുന്ന വിപിന്‍ കോഴിക്കോട് കാക്കൂര്‍ സ്വദേശിയാണ്.


Click it and Unblock the Notifications