പ്രിയന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ്
പ്രിയന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ്
സപ്തംബര്‍ 30, 2003
കിളിച്ചുണ്ടന്‍മാമ്പഴത്തിന് ശേഷം പ്രിയദര്‍ശന്‍ പുതിയ ചിത്രം ഒരുക്കുന്നു. മോഹന്‍ലാലും ദിലീപും ഒന്നിക്കുകകയാണ് പ്രിയന്റെ ഈ പുതിയ ചിത്രത്തിലൂടെ.
മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ദിലീപും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഒരു ചിത്രം ആദ്യമായാണ്.
ജി. സുരേഷ്കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എസ്. കുമാര്‍ ഛായാഗ്രണം നിര്‍വഹിക്കുന്നു. മോഹന്‍ലാല്‍ അഭിനയജീവിതത്തില്‍ ഇരുപത്തഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഉറ്റസുഹൃത്തുക്കളായ പ്രിയനോടും സുരേഷ് കുമാറിനോടും എസ്. കുമാറിനോടും ഒന്നിച്ച് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത ഈ സംരംഭത്തിനുണ്ട്.
ഐ. വി. ശശിയുടെ വര്‍ണപ്പകിട്ടില്‍ മാത്രമാണ് ദിലീപ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രമായിരുന്നു ദിലീപിന്റേത്.
ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചക്രത്തില്‍ മോഹന്‍ലാലും ദിലീപുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ഈ ചിത്രം മുടങ്ങിപ്പോയി.
ദിലീപ് പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ മമ്മൂട്ടി നായകനായ മേഘത്തില്‍ ദിലീപ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications