കോട്ടക്കുന്നിലെ വിഷ്ണുവില്‍ മണി
കോട്ടക്കുന്നിലെ വിഷ്ണുവില്‍ മണി
സപ്തംബര്‍ 30, 2004
കലാഭവന്‍ മണി ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് കോട്ടക്കുന്നിലെ വിഷ്ണു. നവാഗതസംവിധായകനായ എം. സി. രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ കലാഭവന്‍ മണിയുടേത് വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ഇന്ദ്രജയാണ് നായിക. കലാഭവന്‍ മണിയും ഇന്ദ്രജയും ആദ്യമായാണ് നായികാനായകന്‍മാരാവുന്നത്.
ജനാര്‍ദനന്‍, നെടുമുടി വേണു, സലിംകുമാര്‍, ഇന്ദ്രന്‍സ്, കല്പന, പൊന്നമ്മ ബാബു, ഗോമതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പി. ബാബുരാജിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ടി. ജെ. യേശുദാസ് സംഗീതം പകരുന്നു. ലക്കി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. രേണുകാദേവിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications