twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ ഭരതപ്പിഷാരടി

    By Staff
    |

    ലാലിന്റെ ഭരതപ്പിഷാരടി
    സപ്തംബര്‍ 30, 2004

    ഇരിങ്ങണ്ണൂര്‍ ഭരതപ്പിഷാരടി. കാലടി ജഗദ്ഗുരു സംസ്കൃത സര്‍വകലാശാലയിലെ പ്രൊഫസര്‍. അറിവിന്റെ സാഗരം. ഏത് മേഖലയിലും ജ്ഞാനി. എന്നിട്ടും ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് വഴിമുട്ടി. തുടര്‍ന്ന് അദ്ദേഹം നടത്തിയത് ഒരു പലായനമാണ്- ഹിമാലയ സാനുക്കളിലേക്ക്.

    ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഭരതപിഷാരടി. തന്റെ അഭിനയജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്ന് മോഹന്‍ലാല്‍ കരുതുന്ന കഥാപാത്രം.

    എന്തിനാണ് ഭരതപിഷാരടി ഒളിച്ചോടിയതെന്നത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഭരതന്‍ മാഷുടെ മുറപ്പെണ്ണായ മീരയും ആ ചോദ്യം സ്വയം ചോദിക്കുന്നു. അവള്‍ ഒരു ദൈവത്തെ പോലെ മനസില്‍ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത മനുഷ്യനാണ് ഭരതന്‍. അയാള്‍ക്കും അവളെ സ്നേഹമായിരുന്നു. ഇരുവരുടെയും വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണ്. വിവാഹദിവസമാണ് ഭരതന്‍ ഒളിച്ചോടിയത്. പിന്നെ അയാളെ ഏറെ കാലം ആരും കണ്ടില്ല. എന്തിനാണ് അയാള്‍ ഇങ്ങനെ ഒരു പലായനം നടത്തിയതെന്ന ചോദ്യം മാത്രം അവശേഷിച്ചു.

    വര്‍ഷങ്ങള്‍ക്കു ശേഷം തീര്‍ഥാടനത്തിനായി ഭരതന്റെ അമ്മ രുഗ്മാവതിയമ്മയും പ്രഭാകരനും തീര്‍ഥാടനത്തിനായി ഹിമാലയത്തിലെത്തി. അവിടെ വച്ച് അവര്‍ ഭരതനെ കണ്ടുമുട്ടി. എന്നാല്‍ ഭരതന്‍ അവരില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. അമ്മയെയും സഹോദരനെയും ഒഴിവാക്കാന്‍ മാത്രം അത്രയേറെ ആത്മസംഘര്‍ഷങ്ങള്‍ അയാള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

    ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാലിന് ലഭിക്കുന്ന ശക്തമായ കഥാപാത്രമാണ് ഭാരതപിഷാരടി. പ്രഭാകരനായി ബിജു മേനോനും രുഗ്മിണിയമ്മയായി കവിയൂര്‍ പൊന്നമ്മയുമാണ് അഭിനയിക്കുന്നത്. മീരയായി മീരാ ജാസ്മിനും വേഷമിടുന്നു. ആദ്യമായാണ് മീര മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്.

    ഗിരീഷ് പുത്തഞ്ചേരിയാണ് വടക്കുംനാഥന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങളും ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. രവീന്ദ്രന്‍ സംഗീതം പകര്‍ന്നിട്ടുള്ള ആറ് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. യേശുദാസ്, ബിജു നാരായണനന്‍, എം. ജി. ശ്രീകുമാര്‍, രാധിക എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം എസ്. കുമാര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X