ജയറാം കനകസിംഹാസനത്തില്‍
ജയറാം-രാജസേനന്‍ ജോഡി തുടര്‍ച്ചയായ ഹിറ്റുകളാണ് ഒരു കാലത്ത് ഒരുക്കിയിരുന്നത്. ജയറാമില്ലാതെ ഒരു രാജസേനന്‍ ചിത്രം സങ്കല്പിക്കാനാവാത്ത വിധം തുടര്‍ച്ചയായി ഒരു പിടി ചിത്രങ്ങളാണ് ആ ടീമില്‍ നിന്നു പുറത്തുവന്നത്. പിന്നീട് അവര്‍ പിണങ്ങി. അതോടെ ഇരുവര്‍ക്കും കരിയറില്‍ കഷ്ടകാലവുമായി.
പിണക്കം മറന്ന് ഇണങ്ങുന്നതാണ് ഇരുവരുടെയും കരിയറിന് നല്ലതെന്ന് തോന്നിയപ്പോഴാണ് മധുചന്ദ്രലേഖയിലൂടെ ജയറാം-രാജസേനന്‍ ടീം വീണ്ടും ഒന്നിച്ചത്. മുമ്പത്തേതു പോലെ ഈ ടീമില്‍ നിന്നും തുടര്‍ച്ചയായ ചിത്രങ്ങളാണോ ഇനി പ്രേക്ഷകനെ തേടിയെത്തുക? മധുചന്ദ്രലേഖയ്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ചിത്രം കനകസിംഹാസനം.
കനകാംബരന്‍ എന്ന നാടകനടനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊട്ടാരം തിയറ്റേഴ്സിന്റെ ഉടമയാണ് കനകാംബരന്‍. നാടകം നടത്തി കനകാംബരനും കുടുംബവും ഇപ്പോള്‍ കടക്കാരാണ്. കനകാംബരന്റെ ഭാര്യയും നാടകനടിയാണ്- മാര്‍ത്താണ്ഡന്‍ഭാരതി. കാന്തപുരം രാജക്കൊട്ടാരത്തിലെത്തിപ്പെട്ട ഇരുവരും ആള്‍മാറാട്ടവും അഭിനയവുമായി അവിടെ കൂടുന്നു.
കാര്‍ത്തികയും ലക്ഷ്മിഗോപാലസ്വാമിയുമാണ് ചിത്രത്തിലെ നായികമാര്‍. ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, ബിന്ദു പണിക്കര്‍, കലാശാല ബാബു തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു.
മധുചന്ദ്രലേഖയിലേതു പോലെ ഈ ചിത്രത്തിന്റെയും കഥ രാജസേനന്റേതാണ്. ബിജു വട്ടപ്പാറ തിരക്കഥ രചിക്കുന്നു. സംഗീതം എം.ജയചന്ദ്രന്‍. ഛായാഗ്രഹണം നമ്പ്യാതിരി. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.മണിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications