മോഹന്‍ലാലിന്റെ വിക്രമാദിത്യന്‍
മോഹന്‍ലാലിന്റെ വിക്രമാദിത്യന്‍
സപ്തംബര്‍ 19, 2003
ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു. വിക്രമാദിത്യന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
അരോമ മണിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മിസ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരോമമണി നിര്‍മിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാണിത്. സൂപ്പര്‍ഹിറ്റായി കഴിഞ്ഞ ബാലേട്ടന്‍ അരോമ മണിയുടെ 50-ാമത്തെ ചിത്രമായിരുന്നു.
ടി. എസ്. സുരേഷ് ബാബുവിന്റെ ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വിക്രമാദിത്യനിലെ നായികയെ തീരുമാനിച്ചിട്ടില്ല.
മഹേഷ് മിത്ര, ഷാജി നെടുങ്കല്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മിസ്റര്‍ ബ്രഹ്മചാരിയുടെ കഥ മഹേഷ് മിത്രയുടേതായിരുന്നു.


Click it and Unblock the Notifications