റാണിയ്ക്ക് വഴിത്തിരിവായത് സ്വപ്‌നാടനം

By Ravi Nath

Next »

« Previous

Swapnadanam
രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കെ.ജി ജോര്‍ജ്ജ് തന്റെ സ്വപ്നാടനത്തിലെ നായികയായി റാണി ചന്ദ്രയെ കാസ്‌റ് ചെയ്തപ്പോള്‍ പലരും കെ.ജി.യെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

റാണി ചന്ദ്രയുടെ കണ്ണുകളില്‍ തന്റെ കഥാപാത്രത്തെ കണ്ട കെ.ജി തന്റെ നിലപാടുമായ് മുമ്പോട്ട്‌പോയി. സ്വപ്നാടനം മികച്ച ചിത്രത്തിനും നായികയ്ക്കുമുള്ള അവാര്‍ഡ് നേടിക്കൊണ്ട് റാണി ചന്ദ്രയുടെ അഭിനയജീവിതത്തിന് പുതിയ പാത തുറന്നു.

കെ.എസ് സേതുമാധവനും പി.എന്‍ മേനോനും റാണി ചന്ദ്രയ്ക്ക് മികച്ച വേഷങ്ങള്‍ നല്കികൊണ്ട് മലയാളസിനിമയിലെ തിരക്കുള്ള അഭിനേത്രിയാക്കി. ലക്ഷ്മി വിജയം, രണ്ടുപെണ്‍കുട്ടികള്‍, ചെമ്പരത്തി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, അയോദ്ധ്യ, ആലിംഗനം, ദേവി, സ്വപ്നം, അംഗീകാരം, ജീസസ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ റാണി ചന്ദ്ര വലിയ താരമായി.

തമിഴില്‍ കമലഹാസന്റെ നായികയായി തേന്‍ ചിന്നിതെവാനം തുടങ്ങിയ ചിത്രങ്ങള്‍. അഭിനയജീവിതവും നൃത്തവും ഒരുമിച്ച് കൊണ്ട്‌നടന്ന റാണിചന്ദ്ര അക്കാലത്ത് മദ്രാസിലെ വാടകവീട്ടിലാണ് താമസം. ഭദ്രകാളി എന്ന സിനിമചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ദുബയില്‍ നൃത്തപരിപാടിക്കുപോയതായിരുന്നു റാണിചന്ദ്രയും മൂന്ന് അനുജത്തിമാരും അമ്മയുമൊരുമിച്ച്.

ഒരാഴ്ചക്കാലത്തെ പ്രോഗ്രാമുകള്‍ക്കുശേഷം ബോംബെയില്‍ മടങ്ങിയെത്തി മദ്രാസിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിന് കാത്തുനില്ക്കുമ്പോള്‍ തന്നെ അപശകുനങ്ങള്‍ കണ്ടുതുടങ്ങി. രണ്ടു ഫ്‌ളൈററുകളും തകരാറായതിനാല്‍ മൂന്നാമത് വന്ന ഫ്‌ളൈറ്റിലാണ് തൊണ്ണൂറ്റഞ്ചു യാത്രികരോടൊപ്പം റാണിചന്ദ്രയും കുടുംബാംഗങ്ങളും നൃത്തഗ്രൂപ്പും ചെന്നൈക്ക് പുറപ്പെട്ടത്.

പറന്നു പൊങ്ങിയ കാരവാന്‍ ഫ്‌ളൈറ്റ് ആകാശത്ത് കത്തിചാമ്പലായത് നിമിഷങ്ങള്‍ക്കുള്ളിലാണ്. മലയാളസിനിമ വിറങ്ങലിച്ചുപോയ മുഹൂര്‍ത്തമായിരുന്നു അത്. ത്യാഗരാജനഗറിലെ വീടിനുമുമ്പില്‍ തടിച്ചുകൂടിയ ചേരിനിവാസികള്‍ നിരത്തിവെച്ച അഞ്ചു ശവമഞ്ചങ്ങള്‍ കണ്ട് വിങ്ങിപൊട്ടി.

അടുത്തപേജില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X