റാണിയുടെ മരണാനന്തരചിത്രവും സൂപ്പര്‍ഹിറ്റ്

കത്തികരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് ഈ ലോക്കറ്റായിരുന്നുവത്രേ. കുലീനയായ റാണിചന്ദ്രയുടെ വേര്‍പാട് മലയാളസിനിമയ്ക്ക് തീരാനഷ്ടമായിരുന്നു. പാതിവഴിയിലെത്തിയ ഭദ്രകാളി എന്ന ചിത്രം റാണിചന്ദ്രയുമായ് മുഖസാമ്യമുള്ള പെണ്‍കുട്ടിയെ വെച്ച് പിന്നീട് പൂര്‍ത്തിയാക്കുകയായിരുന്നു.
ഈ സിനിമ ഗംഭീര വിജയവുമായിരുന്നു, ഒരു പക്ഷേ മരണം സമ്മാനിച്ച വിജയം. ഇവിടെ സിനിമാവൃത്തങ്ങളും ചാനലുകളുമൊക്കെ ഭൂതകാലത്തെ സിനിമയുടെ വക്താക്കളെ മറന്നുപോകുന്നത് വലിയ കഷ്ടമാണ്. അവരുടെ വേര്‍പാടിനെ അനുസ്മരിപ്പിക്കുന്ന വിധം ഒരു സിനിമയെങ്കിലും സംപ്രേക്ഷണം ചെയ്തുകൊണ്ട് ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്ന് പുതിയ തലമുറയ്ക്ക് കാട്ടികൊടുക്കാനുള്ള ബാദ്ധ്യത നിറവേറ്റേണ്ടതുണ്ട്.
ജീവിച്ചിരിക്കുന്ന ഒളിമങ്ങിയ പ്രതിഭകളെ ബോധപൂര്‍വ്വം മറന്നുപോകുന്ന കാലത്ത് മരിച്ചുപോയ വരെ ഓര്‍മ്മിക്കണമെന്ന് വാശിപിടിക്കാനാവില്ല, എങ്കിലും സ്മരണകള്‍ ഉണ്ടായിരിക്കേണ്ടതുതന്നെയാണ്.
ആദ്യപേജില്‍
ഓര്‍മ്മയിലെ സ്വപ്‌നാടനക്കാരി


Click it and Unblock the Notifications