സ്റ്റാര്‍ സിങര്‍ ഫിനാലയില്‍ അട്ടിമറി?

ഏറെ നേരം നീണ്ടുനിന്ന ആ നാദ വിസ്മയമാണ് അവരെ ഒന്നാം നിരയിലേക്കുയര്‍ത്തിയത് എന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നി സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്. അഞ്ചു പേരുള്ള ഫൈനലില്‍ പാതിവഴിയില്‍ രണ്ടുപേരെ ഒഴിവാക്കി, കല്പന യോട് മത്സരിക്കാന്‍ കെല്പുള്ള ആന്റണിയും അഖിലും ആദ്യമേ പുറത്താക്കപ്പെട്ടു.
മൃദുലയും ഹെന്റി ഇമ്മാനുവേലും കല്പന രാഘവേന്ദ്ര യ്ക്ക് വലിയ പ്രതിയോഗികളായിരുന്നില്ല. പ്രേക്ഷകര്‍ക്ക് ഫൈനലിനോടുള്ള മതിപ്പുകെടുന്ന തരത്തിലായ് പോയി രണ്ടുപേരെ ഒഴിവാക്കി ഫൈനല്‍ പോരാട്ടം ലളിതവല്‍ക്കരിച്ചത്. ഏറ്റവും കൂടുതല്‍ എസ്.എം.എസ് ലഭിച്ച ആന്റണിയോടാണ് പ്രേക്ഷകര്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിയത്. ഫൈനലില്‍ ദാസേട്ടന്റെ തുറന്ന അഭിപ്രായം കൂടി വന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി, വിധി ആദ്യമേ തീരുമാനിക്കപ്പെട്ടപോലെ.
യഥാര്‍ത്ഥത്തില്‍ കല്പന തന്നെ ഒന്നാം സ്ഥാനത്തെത്തുമെന്ന് കരുതിയവര്‍ക്കുപോലും ചെറിയ കരടായി മാറി ഒരു വര്‍ഷം നിറഞ്ഞോടിയ ആഘോഷത്തിന്റെ കൊട്ടികലാശം. ഐഡിയ സ്‌റാര്‍ സിംഗറിന്റെ ആറാമത് എഡിഷന്‍ മത്സരാര്‍ത്ഥികളെ ദാസേട്ടനെ നിര്‍ത്തി അവതരിപ്പിച്ചതും വല്ലാതെ ബോറടിപ്പിച്ചു.
മുന്‍നിരയിലെ സ്വന്തം സീറ്റില്‍ ഇരുന്ന് ഈ പൊറാട്ട് കാണുവാന്‍ പ്രേരിപ്പിക്കലായിരുന്നു മെച്ചമെന്ന് തോന്നി. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ സംഗീത മാമാങ്കം വിശ്വാസം എന്ന മൂന്നക്ഷരം കൊണ്ട് സുതാര്യമാക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.വിവാദങ്ങളല്ലഒരിക്കലും ഉയര്‍ന്ന് വരേണ്ടത് വിശ്വാസ്യതയാണ് ഇത്തരം തുറന്ന പരിപാടികളുടെ ആണിക്കല്ല്.
മുന്‍പേജില്‍
യേശുദാസിന്റെ സംഗതികളും മാറിപ്പോയി


Click it and Unblock the Notifications