»   » ശ്രീ..... ഇല്ലാത്ത മലയാളസിനിമ

ശ്രീ..... ഇല്ലാത്ത മലയാളസിനിമ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/10-19-srividya-loved-life-and-loved-to-live-2-aid0166.html">Next »</a></li></ul>
Srividya
മലയാള സിനിമയ്ക്ക് ശ്രീ....നഷ്ടപ്പെട്ടിട്ട് ആറ് വര്‍ഷങ്ങള്‍ തികയുന്നു. പൂമുഖത്ത് കത്തിച്ചു വെച്ച നിലവിളക്കുപോലെ കടലോളം സ്‌നേഹത്തിന്റെ ആഴം വിളംബരം ചെയ്ത കണ്ണുകളും മാസ്മര മധുര മൂറുന്ന ചിരിയുമായ് ...പ്രസാദിച്ചു നിന്ന ശ്രീവിദ്യ എന്ന അഭിനേത്രിയുടെ, സംഗീതജ്ഞയുടെ അഭാവം മലയാളത്തിന്റെ വലിയ സങ്കടമായിരുന്നു.

പതിമൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയജീവിതം നാലു പതിറ്റാണ്ടോളംതെന്നിന്ത്യന്‍ സിനിമയില്‍ പ്രകാശം പരത്തിക്കൊണ്ട് നിറഞ്ഞുനിന്നു.ഒടുവില്‍ രംഗബോധമില്ലാത്ത കോമാളി അവരെ മലയാളത്തിന്റെ ഹൃദയത്തില്‍ നിന്നും ക്രൂരമായ അസുഖത്തിനെ കൂട്ടുപിടിച്ച് തിരികെ കൊണ്ടുപോയി.

സ്‌നേഹ പൂര്‍ണ്ണമായ ചിരിയില്‍ പൊതിഞ്ഞ ജീവിതത്തിനുള്ളില്‍ മുഴുവന്‍ എരിയുന്ന കനലുകള്‍ വാരിക്കെട്ടി തന്റെ ജീവിതം കലക്കു സമര്‍പ്പിച്ച ഹതഭാഗ്യയായ ശ്രീവിദ്യയുടെ ഓര്‍മ്മകള്‍ എന്നും നൊമ്പരങ്ങളുണര്‍ത്തുന്നതാണ്. തമിഴ് സിനിമയിലെ കൊമേഡിയനായിരുന്ന കൃഷ്ണമൂര്‍ത്തിയുടേയും കര്‍ണ്ണാടക സംഗീത വിദുഷി എം.എല്‍ വസന്തകുമാരിയുടേയും മകളായ് പിറന്ന ശ്രീയുടെ ശൈശവം തന്നെ പ്രതിസന്ധികളുടേതായിരുന്നു.

അസുഖം മൂലം അഭിനയം നിര്‍ത്തിയ കൃഷ്ണമൂര്‍ത്തി, സംഗീതപരിപാടികള്‍ കൊണ്ട് തുച്ചമായ വരുമാനം കിട്ടിയിരുന്ന അമ്മ ഇവര്‍ക്കിടയില്‍ ബാല്യകൌമാരങ്ങള്‍ നഷ്ടപ്പെട്ടുപോയ ശ്രീവിദ്യ 1966ല്‍ തന്റെ പതിമൂന്നാം വയസ്സില്‍ ക്യാമറയ്ക്കുമുമ്പിലെത്താന്‍ വിധിക്കപ്പെടുകയായിരുന്നു.

ബാലനടിയായി ശിവാജി ഗണേശനൊപ്പം തിരുവരുത്‌ശെല്‍വന്‍ എന്ന ചിത്രത്തിലൂടെ രംഗത്തുവന്ന ശ്രീ പി.സുബ്രമണ്യം സംവിധാനം ചെയ്ത കുമാരസംഭവത്തിലൂടെ രണ്ടു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെത്തി. താതാ മനവാഡു എന്ന ദാസരി നാരായണ റാവു വിന്റെ തെലുങ്കുചിത്രത്തിലും ശ്രീ വിടര്‍ത്തിയ താരം കെ.ബാലചന്ദ്രന്റെ നൂറ്റ്‌റ്ക് നൂറ് എന്ന ചിത്രത്തിലൂടെ തന്റെ പ്രൊഫസറെ സ്‌നേഹിക്കുന്ന കോളേജ് കുമാരിയായ് മുഴുനീള കഥാപാത്രത്തിലേക്ക് വളര്‍ന്നു. ഇദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായിരുന്നു വീണ്ടും ഇവര്‍ക്ക് തുണയായത്.

അടുത്തപേജില്‍
ശ്രീവിദ്യയുടെ പ്രണയം, വിവാഹം വിവാഹമോചനം

<ul id="pagination-digg"><li class="next"><a href="/news/10-19-srividya-loved-life-and-loved-to-live-2-aid0166.html">Next »</a></li></ul>
English summary
She was 13 when she broke into Malayalam cinema; three years later, she first captured the popular imagination with her role in Chattambikavala (1969), opposite the then 60-year-old Satyan, who by then had won a national award for his role in Chemmeen and was firmly installed as Malayalam cinema's most iconic star

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam