മലയാളത്തിന്റെ പ്രിയനായികയായി വളരുന്നു

By Ravi Nath

Next »

« Previous

Srividya
കാലത്തിനിടക്ക് മലയാളത്തിന്റെ പ്രിയ നടിയായ് വളര്‍ന്ന ശ്രീ പ്രശസ്തരായ നിരവധി സംവിധായകരുടെ ചിത്രങ്ങളിലൂടെ ഏറെ ദൂരം മുന്നോട്ട് പോയി.

പ്രേം നസീര്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍, നെടുമുടു വേണു, ഭരത് ഗോപി, തിലകന്‍, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടേയൊക്കെ നായികയായും കേന്ദ്രകഥാപാത്രമായും നിറഞ്ഞു നില്ക്കുന്നതോടൊപ്പം ജീവിതത്തിന്റെ കയ്പുനീരും രുചിച്ചുകൊണ്ടാണ് ശ്രീ ചിരിച്ചുകൊണ്ട് ഇടപഴകിയിരുന്നത്.

ഹൃദയം ഒരു ക്ഷേത്രം, പുതിയ വെളിച്ചം, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, തീക്കടല്‍, വില്ക്കാനുണ്ട് സ്വപ്നങ്ങള്‍ , പ്രതിഞ്ജ, അദൈ്വതം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രീ പ്രേക്ഷകന്റെ മനം കവര്‍ന്നു. മലയാളസിനിമയുടെ സുവര്‍ണ്ണ കാലമായിരുന്ന എണ്‍പതുകളുടെ ഉത്പന്നങ്ങളായ പ്രശസ്ത ചിത്രങ്ങളിലൊക്കെയും ശ്രീവിദ്യയുടെ സാന്നിദ്ധ്യം എടുത്തുപറയേണ്ടതാണ്.

രചന, കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല്, തിങ്കളാഴ്ച നല്ല ദിവസം, അയനം, ഇരകള്‍, എന്നെന്നും കണ്ണേട്ടന്റെ, പ്രണാമം, സ്വാതി തിരുന്നാള്‍, ഇന്നലെ, ദൈവത്തിന്റെ വികൃതികള്‍, അനിയത്തിപ്രാവ്, അഗ്‌നിസാക്ഷി തുടങ്ങിയ ചിത്രങ്ങളില്‍ പ്രശസ്ത സംവിധായകരുടെ കഥാപാത്രമാവാന്‍ ശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമയിലെ സംഗീതജ്ഞയുടെ വേഷം സ്വന്തം ജീവിതാനുഭവത്തിന്റെ നിഴല്‍ വീണ ചിത്രമായിരുന്നു. ഇതേ കാലത്തുതന്നെ തമിഴിലെ അപൂര്‍വ്വ സഹോദരങ്ങള്‍, ഉഴൈപ്പാളി,നമ്മവര്‍, കാതല്‍ ദേശം, കാതലുക്ക് മര്യാദൈ, കണ്ണിതിരെ തൊണ്ട്രിനാന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, എന്നീ പ്രശസ്ത ചിത്രങ്ങളിലും ശ്രീ നിറഞ്ഞു നിന്നു.

അടുത്തപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X