ദുരിതങ്ങള്‍ക്കൊടുവില്‍ ശ്രീ യാത്ര പറഞ്ഞു

ഒപ്പം സൂര്യ ഫെസ്‌റിവെലുകള്‍ പോലുള്ള വലിയ സംഗീത പരിപാടികളും തന്റെ സംഗീത സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഉറവയായിരുന്ന ശ്രീയുടെ ജീവിതത്തില്‍ വേണ്ട സമയത്ത് സ്‌നേഹവും പരിചരണവും നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല എന്നത് ദുഃഖകരമായ സത്യമാണ്.
സിനിമ നല്കിയ ഊര്‍ജ്ജമാണ് അവരെ മുന്നോട്ട് നയിച്ചത്.വലിയ ഈശ്വരഭക്തയായ ശ്രീ ജീവിതത്തിന്റെ പാതിവഴിയില്‍ തിരിച്ചറിയപ്പെട്ട അസുഖത്തെ ഭയന്നു എന്നാല്‍ തന്റെ നിര്‍വ്യാജമായ ഭക്തികൊണ്ട് അസുഖത്തെ മറികടക്കാമെന്ന അടിയുറച്ച വിശ്വാസത്തോടെ ചികിത്സപോലും കുറച്ച് അവര്‍ സായിബാബയില്‍ അഭയം തേടി.
കുഞ്ഞുനാള്‍ മുതല്‍ കൂട്ടുനടന്ന ദുരിതങ്ങള്‍ ഒടുവില്‍ അസുഖത്തിന്റെ കറുത്ത കുപ്പായമിട്ട് അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. ബയോപ്‌സിയിലൂടെ മുടി കൊഴിഞ്ഞും കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടും ആശുപത്രികിടക്കയില്‍ സന്ദര്‍ശകരെ ഒഴിവാക്കി അവര്‍ പ്രാര്‍ത്ഥനാനിരതയായി.
അവരുടെ ജീവിതത്തിലെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിച്ച കമലഹാസന്‍ അവസാന നാളുകളില്‍ ശ്രീയെ സന്ദര്‍ശിക്കുകയുണ്ടായി, കമലിന്റെ ഭാര്യ ഗൗതമിയാണിതിനു മുന്‍കയ്യെടുത്തത്. പ്രശസ്ത സംവിധായകന്‍ ഭരതനുമായി നല്ല ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ശ്രീവിദ്യ.
അഭിനേത്രികളില്‍ സമകാലികയായ ലക്ഷ്മി ആയിരുന്നു നല്ല കൂട്ടുകാരി. ഇപ്പോഴത്തെ സിനിമാമന്ത്രി ഗണേഷ്‌കുമാറായിരുന്നു അവരുടെ അന്ത്യനാളുകളില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിലെ നായികക്ക് ശ്രീയുടെ ജീവിതത്തിന്റെ ചില സാമ്യതകള്‍ ഉണ്ടായിരുന്നു.
അവരോടുള്ള സ്‌നേഹവായ്പ് ചിത്രത്തില്‍ പ്രകടമാക്കുകയും ചെയ്തിരുന്നു.ഇത്രയേറെ സിനിമകളില്‍ വേഷമിട്ട അവരെ അംഗീകാരങ്ങളുടെ വലിയ ആദരവുകളും തേടിയെത്തിയില്ലായെന്നത് ജീവിതത്തിലുടനീളം വളര്‍ന്ന ദുര്‍വിധിയെ കൂടുതല്‍ അടയാളപ്പെടുത്തുന്നതായി. പ്രതിസന്ധി കളോട് മല്ലടിച്ച് തളര്‍ന്നുപോയ ഈ കലാകാരി എക്കാലവും പ്രേക്ഷക ഹൃദയങ്ങളില്‍ കെടാവിളക്കായി എരിയുമെന്ന് ഉറപ്പാണ്.
ഒക്ടോബര്‍ പത്തൊന്‍പതു കടന്നു പോകുമ്പോള്‍ വിസ്മയം തുളുമ്പുന്ന കണ്ണുകളും സ്‌നേഹവാല്‍സല്യങ്ങളുടെ ചിരിയും നമുക്ക് ചുറ്റും നിറഞ്ഞുനില്ക്കുന്നു എന്നതാണ് കാലം മായ്ക്കാത്ത സത്യം..
ആദ്യ പേജില്‍


Click it and Unblock the Notifications