»   » ദാസനെ സമ്മാനിച്ച് മോഹന്‍ മറഞ്ഞു

ദാസനെ സമ്മാനിച്ച് മോഹന്‍ മറഞ്ഞു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/10-28-director-mohan-raghavan-2-aid0166.html">Next »</a></li></ul>
Mohan Raghavan
ടി.ഡി ദാസന്‍ സിക്‌സ്ത് സ്റ്റാന്‍ഡേര്‍ഡ് ബി എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളചലച്ചിത്രശാഖയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ ചലച്ചിത്രകാരനാണ് മോഹന്‍ രാഘവന്‍. എന്നാല്‍ തന്നെ സ്‌നേഹിച്ച് ചുറ്റും നിന്നവരിലെല്ലാം നൊമ്പരമുണ്ടാക്കുന്ന ഒരോര്‍മ്മമാത്രമാക്കി വഴിതെറ്റി വന്ന മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തു.

2010 ലെ നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ ടി.ഡി.ദാസന്‍ വേറിട്ട ഒരു ആസ്വാദന രീതി സൃഷ്ടിച്ചുകൊണ്ടാണ് പ്രേക്ഷകമനസ്സില്‍ ഇടം നേടിയത്. തിയറ്ററുകളില്‍ കച്ചവട സിനിമകളെ പോലെ ഓളം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

ആദ്യ കാഴ്ചക്കാരുടെവിലയിരുത്തലുകളെ പരിപോഷിപ്പിക്കുന്നതല്ലാത്തതുകൊണ്ടുതന്നെ ചിത്രം ആദ്യം പുറന്തള്ളപ്പെട്ടു. ഒരു നല്ല സിനിമയിലെ നന്മയുടെ സന്ദേശത്തേക്കൂടി തിരസ്‌കരിക്കുന്നതായി പോയി പ്രഥമ പരിഗണനകള്‍. പിന്നീടുവന്ന കാഴ്ചക്കാരുടെ സമീപനങ്ങളെ തൊട്ടറിയും മുമ്പെ ടി.ഡി ദാസനെ തിയറ്ററുകാര്‍ പുറത്താക്കി.

സത്യത്തില്‍ ഇതിനുശേഷമാണ് ഈ ചിത്രത്തെക്കുറിച്ച് കേരളം ചര്‍ച്ചചെയ്തു തുടങ്ങിയത്. ഒരുപക്ഷേ മലയാളസിനിമയില്‍ അടുത്ത കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഗുണപരമായ് ചര്‍ച്ച ചെയ്യപ്പെട്ട വീണ്ടും റിലീസ് ചെയ്തിരുന്നുവെങ്കില്‍ സാമ്പത്തികമായ് രക്ഷപ്പെടുമായിരുന്ന ഒരു സോദ്ദേശ്യ ചിത്രമായിരുന്നു ടി.ഡി.ദാസന്‍.

അടുത്തപേജില്‍
മലയാളി തഴഞ്ഞ ടി ഡി ദാസന്‍

<ul id="pagination-digg"><li class="next"><a href="/news/10-28-director-mohan-raghavan-2-aid0166.html">Next »</a></li></ul>
English summary
Late Director Mohan Raghavan hogged the limelight with his debut directorial film TD Dasan Std 6 B. It was well received by the local audience and won acclaim during the International Film Festivals like IFFK, CIFF and PIFF. It had won John Abraham award, Film Critics Award, Amritha FEFKA award, best screenplay award in New York Indian Film festival and Lohithadas award,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam