മലയാളി തഴഞ്ഞ ടി ഡി ദാസന്‍

ചോദിക്കുന്നതേ ഇഷ്ടമല്ലാത്ത അമ്മയോട് ഇതൊട്ട് പങ്കുവെക്കാനും വയ്യ. അമ്മയുടെ തകരപ്പെട്ടിയില്‍ നിന്ന് കിട്ടിയ അച്ഛന്റെ പഴയമേല്‍വിലാസത്തില്‍ ദാസന്‍ ഒരു കത്തയയ്ക്കുന്നു.
അവനെ അത്ഭുതപ്പെടുത്തികൊണ്ട് മറുപടി വരികയും തുടര്‍ന്ന് കത്തിലൂടെ പുതിയ സൗഹൃദം വളരുകയുമാണ്. ഒടുവില്‍ അവനെത്തേടി നഗരത്തില്‍ നിന്നെത്തുന്നയാള്‍ക്ക് അവന്‍ സ്വപ്നം കണ്ട അച്ഛന്റെ മുഖമായിരുന്നു.
ഒരു ആറാം ക്‌ളാസുകാരന്‍ അവന്റെ അച്ഛനെഴുതിയ കത്ത് വിലാസം
തെറ്റി നഗരത്തിലെ വീട്ടിലെത്തുകയും അവിടുത്തെ കുട്ടിയേയും അവളുടെ അച്ഛനേയും ആ കത്ത് ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നതില്‍ നിന്നും ഉടലെടുക്കുന്ന ഹൃദയഹാരിയായ കഥ പറയുകയായിരുന്നു മോഹന്‍ തന്റെ പ്രഥമ ചിത്രത്തിലൂടെ.
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദവും മധുരാകാമരാജ് യൂണിവേവ്‌സിറ്റിയില്‍ നിന്ന് തിയറ്റര് ആര്‍ട്‌സില്‍ ബിരുദാനന്തരബിരുദവും നേടിയ മോഹന്‍ രാഘവന്‍ സ്വാഭാവികമായും തിരഞ്ഞെടുത്തത് നാടകത്തിന്റെ തട്ടകമായിരുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications