twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാടകം നല്‍കിയ കരുത്ത്

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/10-28-director-mohan-raghavan-2-aid0166.html">« Previous</a>

    TD Dasan Still
    1990മുതല്‍ നാടക, സീരിയല്‍, സിനിമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മോഹന്‍ ബി.വി കാറന്ത്, എസ്.രാമാനുജം, ജോണ്‍ മാര്‍ട്ടിന്‍, മായാ ടാന്‍ബര്‍ഗ്, കാവാലം നാരായണപണിക്കര്‍തുടങ്ങിയ പ്രമുഖ നാടകപ്രമുഖകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാക്ബത്ത്, ഗോദോയെകാത്ത്, ആന്റിഗണി തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

    കണ്‍മഷി, നമ്മള്‍ തമ്മില്‍, എന്നീ സിനിമകള്‍ക്കും ആനി, സത്യവാന്‍ സാവിത്രി തുടങ്ങിയ സീരിയലുകള്‍ക്കും തിരക്കഥ രചിച്ചു. കെ.പി കുമാരന്‍, സലീം പടിയത്ത്, സനല്‍, സിദ്ദിക്
    ഷമീര്‍, എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച മോഹന്‍ രാഘവന് ഒരു വീട്ടമ്മയുടെ ഡയറി എന്ന ടെലിഫിലിം തിരക്കഥയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു.

    സ്വന്തമായ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ടി.ഡി ദാസന്‍ സിക്‌സ്ത് സ്‌റാന്‍ഡേര്‍ഡ് ബി എന്ന സിനിമ സംസ്ഥാന അവാര്‍ഡുകള്‍ക്കൊപ്പം രാജ്യാന്തരപ്രശസ്തിയും നേടിയെടുത്തു. ചൈന അന്തര്‍ദേശീയ
    ഫിലിംഫെസ്‌റിവെലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫെസ്‌ററിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി.

    തൃശൂര്‍ അന്നമനട സ്വദേശിയായ മോഹന്‍ കലയോടുള്ള പ്രണയം മൂത്ത് അവിവാഹിതനായി തുടരുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഹൃദയാഘതത്തിന്റെ രൂപത്തില്‍ എത്തിയ മരണം മോഹനെ കൂട്ടിക്കൊണ്ടുപോയത്.

    മോഹന്‍ രാഘവന്‍ എന്ന ഈ കലാകാരനെ തിരിച്ചറിയാന്‍ സിനിമയില്‍ ഇനി നമുക്ക് ആറാം ക്‌ളാസിലെ ദാസന്‍ മാത്രം.

    ആദ്യപേജില്‍
    മോഹനെ ഓര്‍ക്കാന്‍ ദാസന്‍ മാത്രം

    <ul id="pagination-digg"><li class="previous"><a href="/news/10-28-director-mohan-raghavan-2-aid0166.html">« Previous</a>

    English summary
    Late Director Mohan Raghavan hogged the limelight with his debut directorial film TD Dasan Std 6 B. It was well received by the local audience and won acclaim during the International Film Festivals like IFFK, CIFF and PIFF. It had won John Abraham award, Film Critics Award, Amritha FEFKA award, best screenplay award in New York Indian Film festival and Lohithadas award,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X