»   »  ഉമ്മര്‍: ഓര്‍മ്മയിലെ സുന്ദരനായ വില്ലന്‍

ഉമ്മര്‍: ഓര്‍മ്മയിലെ സുന്ദരനായ വില്ലന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/10-29-actor-kp-ummer-memory-2-aid0166.html">Next »</a></li></ul>
KP Ummer
എം.ടി വാസുദേവന്‍ നായരുടെ മുറപ്പെണ്ണ് എന്നചിത്രത്തിലൂടെ 1965ല്‍ മലയാളസിനിമയിലേക്ക് വന്ന നടന്‍ കെ.പി ഉമ്മര്‍ കാലയവനികയ്ക്കുളളില്‍ മറഞ്ഞിട്ട് ഒരു ദശാബ്ദം പിന്നിടുന്നു.1970കളില്‍ മലയാളം കണ്ട വില്ലന്‍മാരില്‍ പ്രമുഖനായ കെ.പി ഉമ്മര്‍ പില്‍ക്കാലത്ത് സ്വഭാവനടനിലേക്ക് പരിവര്‍ത്തനപ്പെട്ടയാളാണ്.

കെപിഎസി നാടകപ്രസ്ഥാനത്തില്‍നിന്നും സിനിമയിലെത്തിയ കെ.പി ഉമ്മറിന്റെ അഭിനയശൈലികളിലത്രയും പ്രകടനപരതയുടെ ഭാവദീപ്തി മുന്നിട്ട് നിന്നിരുന്നു. ഈ സുന്ദരനായ വില്ലന്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടിയത് മലയാളത്തിന്റെ എക്കാലത്തേയും നായകനായ പ്രേം നസീറിനോടാണ്.

അക്കാലത്തിറങ്ങിയ സിനിമാനോട്ടീസുകളിലും, അനൗണ്‍സ്‌മെന്റുകളിലും പ്രേംനസീറിനേയും കെ.പി ഉമ്മറിനേയും വിരുദ്ധഭാവങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുമായിരുന്നു. സ്വഭാവഗുണസമ്പന്നനായ നായകന്‍ ദുഃസ്വഭാവങ്ങളുടെ കൂടാരമായ വില്ലന്‍, ഇവര്‍ക്കിടയില്‍ ഒന്നോരണ്ടോ നായികമാര്‍ കൃത്യമായ് രണ്ട് കോമേഡിയന്‍സ് ഈ ഒരു പാറ്റേണായിരുന്നു അന്നത്തെ മലയാളസിനിമയുടെ മുഖ്യ
കഥാപാത്രഘടന.

അടുത്തപേജില്‍
വെല്‍ ഡ്രസ്സ്ഡ് വില്ലനായ ഉമ്മര്‍

<ul id="pagination-digg"><li class="next"><a href="/news/10-29-actor-kp-ummer-memory-2-aid0166.html">Next »</a></li></ul>
English summary
Actor K. P Ummer was active in cinema from early sixties until late nineties. He was the most successful villains of his time. He played opposite Prem Nazir, who was the hero in many films, which the audience liked to watch very much,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam