വെല്‍ ഡ്രസ്സ്ഡ് വില്ലനായ ഉമ്മര്‍

ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ കെപി ഉമ്മറിന് സംസ്ഥാന സര്‍ക്കാറിന്റെ സഹനടനുള്ള പുരസ്‌കാരവും
ലഭിച്ചിട്ടുണ്ട്. 1965ല്‍ തുടങ്ങിയ അഭിനയജീവിതത്തിന്റെ ഏറ്റവും തിരക്കുള്ള കാലമെന്ന് വിശേഷിപ്പിക്കാവുന്ന 25 വര്‍ഷത്തോളം വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞുനിന്നു.
ചിത്രമേള, തോക്കുകള്‍ കഥ പറയുന്നു, കടല്‍പാലം, ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്, ഒരു പെണ്ണിന്റെ കഥ, സിഐഡി നസീര്‍, പഞ്ചതന്ത്രം, അയലത്തെ സുന്ദരി, ശാലിനിഎന്റെ കൂട്ടുകാരി, അച്ചാരം അമ്മിണി ഓശാരം ഓമന, ആവേശം, വളര്‍ത്തുമൃഗങ്ങള്‍, നാണയം, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, അതിരാത്രം, എന്നെന്നും കണ്ണേട്ടന്റെ, ഹരികൃഷ്ണന്‍സ് തുടങ്ങി ഒ്‌ട്ടേറെ ചിത്രങ്ങളില്‍ ഉമ്മര്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ ഓരോ കാലഘട്ടത്തിലേയും പ്രശസ്തരായ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച കെ.പി.ഉമ്മറിന് മലയാളസിനിമയുടെ വളര്‍ച്ചാവികസന ഘട്ടങ്ങളില്‍ തന്റേതായ പങ്ക് നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടുണ്ട്.
അടുത്തപേജില്‍


Click it and Unblock the Notifications