നസീറിനൊപ്പം മുതല്‍ ജയറാമിനൊപ്പം വരെ

വടക്കന്‍ പാട്ടിലെ സിനിമകളില്‍ കണ്ണപ്പനുണ്ണി അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. മലയാള ടെലിവിഷന്‍ സീരിയല്‍ രംഗത്തും അവസാനനാളുകളില്‍ അദ്ദേഹം അഭിനയിക്കുകയുണ്ടായി. പ്രത്യേകരീതിയിലുള്ള ആംഗ്യാഭിനയവും വികാരവായ്‌പോടുകൂടിയ സംഭാഷണ ചാതുരിയും കെ.പി ഉമ്മറിനെ ഇതര അഭിനേതാക്കളില്‍ നിന്നും ഒട്ടൊന്നു വ്യത്യസ്തനാക്കി.
അദ്ദേഹത്തിന്റെ ഇത്തരം അഭിനയശൈലി മിമിക്രി കലാകാരന്‍മാര്‍ വേദികളില്‍ ഇപ്പോഴും അനുകരിച്ചുവരുന്നു. മലയാളസിനിമയുടെ മുഖ്യധാരയില്‍ ഏറെക്കാലം നിറഞ്ഞുനിന്ന ഈ അഭിനയപ്രതിഭയെ മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
1930ല്‍ കോഴിക്കോട്ട് ജനിച്ച ഈ അതുല്യ നടന്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
ആദ്യപേജില്‍
ഉമ്മര്‍ ഓര്‍മ്മയിലെ സുന്ദരനായ വില്ലന്‍
actor villain nasir mohanlal mammootty jayaram വില്ലന്‍ നടന്‍ മരണം നസീര്‍ മോഹന്‍ലാല്‍ മമ്മൂട്ടി ജയറാം


Click it and Unblock the Notifications