ഫേസ്ബുക്കിലുള്ളത് ദിലീപിന്റെ ഡ്യൂപ്ലിക്കേറ്റ്!

ദിലീപ് ഫേസ്ബുക്കിലില്ലെന്ന് കേട്ട് ഇപ്പോള്‍ പലരും വാ പൊളിയ്ക്കുന്നുണ്ടാവും. തങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരെന്നാവും അവരുടെ ചിന്ത. അതേ ഫേസ്്ബുക്കിലെ ഇപ്പോഴത്തെ ദിലീപ് ഒരു ഡ്യൂപ്ലിക്കേറ്റാണ്. നടന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.
ഫേസ്ബുക്കിലുള്ളത് നടന്‍ തന്നെയാണെന്ന് കരുതി ഒട്ടേറെപ്പേര്‍ ഡ്യൂപ്ലിക്കേറ്റിനെ ഫ്രണ്ടായി ചേര്‍ത്തിരുന്നു. ഇവരുടെയൊക്കെ കമന്റുകളോട് പ്രതികരിയ്ക്കാനും ഡ്യൂപ്ലിക്കേറ്റ് ദിലീപ് സമയം കണ്ടെത്തുന്നുണ്ടത്രേ.
ദിലീപ് ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് ഫേസ്ബുക്കില്‍ നടന്റെ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് ഉള്ളത്. രണ്ടായിരത്തോളം പേര്‍ ഡ്യൂപ്ലിക്കേറ്റിനെ സുഹൃത്തായി ചേര്‍ത്തിട്ടുമുണ്ട്. ഇനിയെങ്കിലും ആരാധകര്‍ ഈ വിരുതന്റെ വലയില്‍ വീഴരുതെന്ന് ദിലീപ് തന്നെ പറയുന്നു.


Click it and Unblock the Notifications











