ഇന്ദ്രന്‍സ് ചിത്രത്തില്‍ നിന്നും മാറിയത് പത്തോളം നടിമാര്‍

By Lakshmi

സ്ഥിതി, സായാഹ്നം, ശീലാബതി, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് ആര്‍ ശരത്. ഇപ്പോള്‍ ഇന്ദ്രന്‍സിനെ നായകനാക്കി ബുദ്ധന്‍ ചിരിക്കുന്നുവെന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇദ്ദേഹം.

ചാര്‍ളി ചാപ്ലിനുള്ള ആദരാഞ്ജലിയായി ഒരുക്കുന്ന ഈ ചിത്രം ചാപ്ലിന്റെ ജീവിതാനുഭവങ്ങളിലൂടെ കനട്‌നുവന്ന ഒരു മലയാളി താരത്തിന്റെ കഥയാണ് പറയുന്നത്. ഇന്ദ്രന്‍സാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്.

Indrans

അടുത്തിടെ പല നായികമാരും ഈ ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ നായികാവേഷം ചെയ്യാന്‍ തയ്യാറായില്ലെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ശരത് പറയുന്നത് വളരെ ഗൗരവമായ ഒരു പ്രശ്‌നം തന്നെയാണ്.

മലയാളത്തിലെ മുന്‍നിര നായകന്മാരില്ലാതെ തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള പ്രവണതയാണ് മലയാളത്തില്‍ നിലനില്‍ക്കുന്നതെന്ന് ശരത് പറയുന്നു. ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മലയാളത്തിലെ പത്തോളം നടിമാരാണ് പിന്‍മാറിയതെന്ന് ശരത് പറയുന്നു.

ആരും ഇന്ദ്രന്‍സാണ് നായകനെന്നത് പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിട്ടില്ല. പലരും പലതരം പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കാതിരിക്കാനായി പറഞ്ഞത്. പക്ഷേ ഇതെല്ലാം കേട്ടാല്‍ ആര്‍ക്കും കൃത്യമായ കാരണം എന്താണെന്ന് മനസിലാകും- ശരത് പറയുന്നു.

എന്നാല്‍ ഇന്ദ്രന്‍സാണ് നായകനെന്ന് അറിഞ്ഞതോടെ പിന്‍മാറിയ നടിമാര്‍ ആരൊക്കെയാണെന്ന് പറയാന്‍ താന്‍ തയ്യാറല്ലെന്ന് ശരത് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടി പ്രവീണയെ വാനോളം പുകഴ്ത്തുകയാണ് ശരത്. ഇന്ദ്രന്‍സാണ് നായകനെന്നറിഞ്ഞിട്ടും പ്രവീണയ്ക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ലെന്ന് ശരത് പറയുന്നു.

തങ്ങളേക്കാല്‍ ഇരുപത് വയസോളം കൂടുതലുള്ള നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഏത് നായികയും തയ്യാറാണ്. എന്നാല്‍ ഇന്ദ്രന്‍സിനെപ്പോലുള്ള ഹാസ്യതാരങ്ങളുടെ നായികമാരാകാന്‍ ആരും തയ്യാറാകുന്നില്ല. ഇതൊരു മോശം പ്രവണതയാണ്. കലാകാരന്മാര്‍ ഇങ്ങനെയാകാന്‍ പാടില്ല- സംവിധായകന്‍ പറയുന്നു.

മലയാളത്തിലെ പത്തോളം നായികനടിമാര്‍ വേണ്ടെന്നുവച്ച വേഷം ഒടുവില്‍ ചെയ്യാന്‍ തയ്യാറായത് മറാത്തി നടിയായ ഷര്‍വാരി ജാമിന്‍സ് ആണ്. ഇവര്‍ക്കൊപ്പം രണ്ടാം നായികയായി പ്രവീണയും വേഷമിടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X