»   » ആദമിന്റെ മകന്‍ അബു കേസ് ഒത്തുതീര്‍ന്നു

ആദമിന്റെ മകന്‍ അബു കേസ് ഒത്തുതീര്‍ന്നു

Posted By:
Subscribe to Filmibeat Malayalam
Adaminte Makan Abu,
കോഴിക്കോട്: മികച്ച സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആദാമിന്റെ മകന്‍ അബുവിന്റെ സഹനിര്‍മാതാവും സംവിധായകനും തമ്മിലുള്ള കേസ് ഒത്തുതീര്‍ന്നു.

സിനിമയുടെ സഹനിര്‍മാതാവായ തന്റെ പേര് നിര്‍മാതാവിന്റെ പേരിനൊപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡിനയച്ചപ്പോള്‍ നല്‍കിയിരുന്നില്ലെന്നാരോപിച്ച് അഷ്‌റഫ് ബേദി സിനിമയുടെ സംവിധായകനായ സലീം അഹമ്മദിനെതിരെ ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് ജില്ലാകോടതി ഉത്തരവിടുകയും ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് നാലാം മജിസ്‌ട്രേട്ട് മുന്‍പാകെ സലീം അഹമ്മദിനെതിരെ വഞ്ചനാക്കുറ്റത്തിന് ക്രിമിനല്‍ കേസും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സഹനിര്‍മാതാവിന്റെ പേര് അവാര്‍ഡിനയിക്കുമ്പോള്‍ നല്‍കാറില്ലെന്നായിരുന്നു സലീം അഹമ്മദിന്റെ നിലപാട്.

ഒത്തു തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കുവാന്‍ തീരുമാനിച്ചതായി ചിത്രത്തിന്റെ സഹനിര്‍മാതാവും പരാതിക്കാരനുമായ അഷ്‌റഫ് ബേദി പറഞ്ഞു. കേസ് ജില്ലാ കോടതി 13 ന് പരിഗണിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam