»   » തിലകന്‍ മാപ്പ് പറയണം: അമ്മ

തിലകന്‍ മാപ്പ് പറയണം: അമ്മ

Subscribe to Filmibeat Malayalam
Innocent
ഏകപക്ഷീയമായ പരസ്യപ്രസ്താവനകളുമായി ബന്ധപ്പെട്ട് നടന്‍ തിലകന്‍ താരസംഘടനയായ അമ്മയോട് മാപ്പു പറയണമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗം നിര്‍ദ്ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തിലകന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ നടപടി എടുക്കാനും ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

സമീപകാലത്തെ വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്നും തിലകന്റെ പ്രസ്താവനകളാണ് പ്രശ്‌നം വഷളാക്കിയതെന്നും യോഗം വിലയിരുത്തി. ആരോപണങ്ങള്‍ തിലകന്‍ ഒരു ഘട്ടത്തിലും സംഘടനയില്‍ ഉന്നയിച്ചിട്ടില്ല. മുതിര്‍ന്ന നടനെന്ന നിലയില്‍ അമ്മ മൗനം പാലിച്ചപ്പോള്‍ കൂടുതല്‍ പ്രകോപനപരമായ സമീപനമാണു തിലകനില്‍ നിന്നുണ്ടായതെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തി.

തിലകന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ അംഗങ്ങളെ വേദനിപ്പിയ്്ക്കുകയും സംഘടനയ്ക്ക് മോശപ്പേര് ഉണ്ടാക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പു പറയാത്ത പക്ഷം സംഘടനയുടെ ഭരണഘടന അനുശാസിയ്ക്കും വിധമുള്ള അച്ചടക്ക നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ തീരുമാനം ബുധനാഴ്ച രേഖാമൂലം തിലകനെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ ചൊവ്വാഴ്ച രാത്രി വൈകി നടന്ന യോഗത്തില്‍ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ പതിമൂന്നോളം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.

അതേസമയം, മാപ്പു പറയാന്‍ മാത്രമുള്ള കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു തിലകന്‍ പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തതായി കരുതുന്നില്ല. അമ്മ ഒരു ട്രേഡ് യൂണിയനല്ലെന്നും മാപ്പ് പറയണമോയെന്നു പിന്നീടു തീരുമാനിക്കുമെന്നും തിലകന്‍ പ്രതികരിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam