»   » നിത്യയുടെ വിലക്ക് അമ്മ ഇടപെടുന്നു

നിത്യയുടെ വിലക്ക് അമ്മ ഇടപെടുന്നു

Posted By:
Subscribe to Filmibeat Malayalam
Nithya Menon
'പത്തായത്തില്‍ നെല്ലുണ്ടേല്‍ എലി അങ്ങ് വയനാട്ടീന്നും വരും'. ഏതാണ്ടിതുപോലെയാണ് നടി നിത്യ മേനോന്റെ കാര്യവും. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തനിയ്ക്ക് വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ കരഞ്ഞുകാലു പിടിയ്ക്കാനൊന്നും നിത്യ പോയില്ല. തനിയ്ക്ക് കഴിവുണ്ടെന്നും തന്നെ ആവശ്യമുള്ളവര്‍ തേടിവരുമെന്നുമായിരുന്നു നിത്യയുടെ പ്രതികരണം.

വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെ ആന്‍വര്‍ റഷീദിന്റെ ചിത്രത്തിലേക്ക് നിത്യ കരാറായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് നിത്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്,.

വിലക്കിന്റെ കുരുക്ക് മറികടക്കാനായി വിലക്കിന് മുമ്പേ നിത്യ കമ്മിറ്റ് ചെയ്ത പ്രൊജക്ടാണിതെന്നാണ് ട്രാഫിക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങള്‍ക്ക് പണംമുടക്കി ശ്രദ്ധേയനായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

അതേസമയം നിത്യയ്‌ക്കെതിരെയുള്ള വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിയ്ക്കുകയാണ് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി അമ്മയിലെ അംഗങ്ങളില്‍ നിര്‍മാതാക്കള്‍ കൂടിയായ ദിലീപ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ് എന്നിവരെ നിയോഗിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്.

English summary
Nithya Menon will be the female lead in Anwar Rasheed’s Dulquar Salman movie. This film is scripted by Anjali Menon and not titled yet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam