»   » ചാക്കോച്ചന്‍ ചിത്രം ബാബുവിനെ തുണയ്ക്കുമോ?

ചാക്കോച്ചന്‍ ചിത്രം ബാബുവിനെ തുണയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Kunchako Boban
1993 ബോംബെ മാര്‍ച്ച് 12 എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായി തീര്‍ന്നതോടെ ബാബു ജനാര്‍ദ്ദനന്‍ എന്ന സംവിധായകനേയും ജനം എഴുതി തള്ളി. മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനും ഈ ചിത്രം ക്ഷീണം ചെയ്തു. എന്നാല്‍ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് സംവിധായകന്‍.

കുഞ്ചാക്കോ ബോബനെ നായകനാക്കി അണിയിച്ചൊരുക്കുന്ന 'ഭക്തിപ്രസ്ഥാന'മാണ് ബാബുവിന്റെ അടുത്ത ചിത്രം. കേരള സമൂഹത്തില്‍ ആള്‍ ദൈവങ്ങള്‍ക്കും കപട സന്ന്യാസികള്‍ക്കുമുള്ള സ്വാധീനത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

സുരാജ് വെഞ്ഞാറമ്മൂട് ഇരട്ട വേഷത്തിലെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ചാക്കോച്ചന്റെ പിതാവ്, സഹോദരന്‍ എന്നീ റോളുകളിലാണ് സുരാജ് വേഷമിടുന്നത്.

മാര്‍ച്ച് അവസാനവാരം ചിത്രീകരണം ആരംഭിയ്ക്കുന്ന ഭക്തിപ്രസ്ഥാനത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം നിര്‍മ്മിയ്ക്കാനും ബാബുവിന് പദ്ധതിയുണ്ട്.

English summary
After the debut film ‘Bombay, March 12’, acclaimed scriptwriter Babu Janardhanan is getting ready with his latest directorial venture named ‘Bhakthi Prasthanam’. Young actor Kunchako Boban has been confirmed for the main role of the film. Babu Janardhan himself will write the script and dialogues for the film.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam