ആത്മകഥയുടെ ലൊക്കേഷനില്‍ സ്‌ഫോടനം

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. ലൊക്കേഷന് സമീപത്തെ ഹോട്ടലില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടുവാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തിന് പിന്നില്‍ അട്ടമറിയുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ആവശ്യപ്പെട്ടു.
നവാഗതനായ പ്രേംലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും ശര്‍ബാനി മുഖര്‍ജിയുമാണ് നായികാനായകന്മാരാകുന്ന. ബാബുനമ്പൂതിരി, ചെമ്പില്‍ അശോകന്‍, മുന്‍ഷി വേണു, ബിന്ദുപണിക്കര്‍, നിഷ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications











