»   » കാസനോവയിലൂടെ ലാലിന് ട്രിപ്പിള്‍ സെഞ്ച്വറി

കാസനോവയിലൂടെ ലാലിന് ട്രിപ്പിള്‍ സെഞ്ച്വറി

Posted By:
Subscribe to Filmibeat Malayalam
Mohanlal
റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവയിലൂടെ മലയാളത്തിന്റെ താരസൂര്യന്‍ മോഹന്‍ലാല്‍ മറ്റൊരു നാഴികകല്ല് കൂടി പിന്നിടുന്നു.

ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമാണ് കാസനോവ. ആദ്യചിത്രത്തില്‍ സ്ത്രീകളുടെ പേടിസ്വപ്‌നമായി മാറുന്ന നരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചതെങ്കില്‍ മുന്നൂറാം ചിത്രത്തിലെത്തുമ്പോള്‍ ഒരുപാട് കാമുകിമാര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിയ്ക്കുന്ന കാസനോവയെന്ന കഥാപാത്രത്തിനാണ് ലാല്‍ ജീവന്‍ നല്‍കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് ലാലിന്റെ ആദ്യസിനിമയെന്ന് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ അതിനും മുമ്പെ ഒരു ദിവസം മാത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച തിരനോട്ടത്തിലൂടെയാണ് പതിനേഴാം വയസ്സില്‍ ലാല്‍ സിനിമാഭിനയം തുടങ്ങിയത്. ഇപ്പോള്‍ അന്പത് വയസ്സ് പിന്നിടുന്പോള്‍ ഇന്ത്യന്‍ സിനിമയിലെ താരരാജാവായി ലാല്‍ ജൈത്രയാത്ര തുടരുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam