»   » അടക്കിപിടിക്കുന്ന അഭിനയജീവിതം നാട്യമോ?

അടക്കിപിടിക്കുന്ന അഭിനയജീവിതം നാട്യമോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/10-female-stars-quitting-profession-after-marriage-2-aid0166.html">Next »</a></li></ul>
Samyuktha And Manju With Navya and Hubby
വിവാഹശേഷം എന്തുകൊണ്ടാണ് നടിമാര്‍ക്ക് പ്രത്യേകിച്ചും നായിക നടിമാര്‍ക്ക് അഭിനയത്തോടെ വിടപറയേണ്ടിവരുന്നത് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്. മലയാളസിനിമയുടെ കാര്യത്തിലാണെങ്കില്‍ നായിക നടിമാരുടെ അരങ്ങേറ്റം, പിന്നെ കുറേക്കാലം ലൈംലൈറ്റില്‍, പിന്നീട് വിവാഹം- അതോടെ തീരുകയാണ് കരിയര്‍.

പിന്നീട് മക്കള്‍ വളര്‍ന്നുകഴിഞ്ഞ് അമ്മവേഷത്തിലും അമ്മായി വേഷത്തിലും മറ്റുമായി ഇവര്‍ തിരികെയെത്തുന്നു. എന്തുകൊണ്ട വിവാഹിതയായ ഒരു നായിക നടിയ്ക്ക് അഭിനയജീവിതവും കുടുംബജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല.

സമൂഹം പുരുഷനും സ്ത്രീക്കും അനുവദിച്ചു കൊടുത്ത സ്വാതന്ത്യ്രത്തിന്റെ ഏറ്റക്കുറച്ചിലാണോ ഇതിന് കാരണം. കലാകാരിയായ ഒരു നടിയെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്നത് മലയാളസിനിമയില്‍ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രീതിയാണ്.

വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കയ്യേറ്റമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടാവില്ല. വിവാഹ ശേഷം ഞാന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ഒരു നടി പ്രഖ്യാപിയ്ക്കുമ്പോള്‍ പിന്നീല്‍ അവ്യക്തമായി നില്‍ക്കുന്ന പലവിധ സമ്മര്‍ദ്ദങ്ങളെ നമുക്ക് അവരുടെ വാക്കുകളില്‍ തെളിഞ്ഞുകാണാന്‍ കഴിയും.

അടുത്ത പേജില്‍
എന്തുകൊണ്ട് നടിമാര്‍ക്ക് പാടില്ല

<ul id="pagination-digg"><li class="next"><a href="/news/10-female-stars-quitting-profession-after-marriage-2-aid0166.html">Next »</a></li></ul>
English summary
.We’ve witnessed some artistes quitting acting profession in time past as soon as they got married. But the big question is, why do the just married artistes getting ready to quit their film profession,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam