എന്തുകൊണ്ട് നടിമാര്‍ക്ക് പാടില്ല?

വിദ്യഭ്യാസം, സാംസ്‌കാരിക ബോധം, എന്നിവ സമ്മാനിച്ച കാര്യങ്ങളാണ് പരസ്പരം തിരിച്ചറിയാനും വ്യക്തിത്വം മാനിക്കാനും പരിഷ്‌കൃത സമൂഹം ശീലമാക്കിയത്. എന്നിട്ടും ഇതൊന്നും സിനിമ എന്ന വലിയ ക്യാന്‍വാസില്‍ വിലപോവുന്നില്ല.
വിവാഹം ഒരു നടിയുടെ ജീവിതത്തിന് നേരെ ചങ്ങലയിടുമ്പോള്‍ ഒരു കലാകാരിയെ ബന്ധനസ്ഥയാക്കുകയാണ് പുരുഷകേന്ദ്രീകൃത സമൂഹം ചെയ്യുന്നത്. നല്ല കുടുംബാന്തരീക്ഷത്തിന് അനുകൂലമായ നിലപാടെടുക്കുകയാണെന്നാണ് സ്വപ്നം പാതിവഴിയില്‍ മുറിഞ്ഞുപോയ അമര്‍ഷത്തിലും നടിമാര്‍ ചിരിച്ചുകൊണ്ട് പറയാറുള്ളത്.
ഭര്‍ത്താവായ പുരുഷന്‍ നടനായാലും ടെക്‌നീഷ്യനായാലും സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായാലും ഭാര്യയാവുന്നക് നടിയാണെങ്കില്‍ ഇതുതന്നെയാണ് അവസ്ഥ. അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീകളില്‍ പലരും ഈ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഒരു ഹോബി എന്നതിലപ്പുറം തന്റെ കഴിവുകളെ തിരിച്ചറിയുന്നു പോലുമില്ല എന്നു വേണം കരുതാന്‍.
നമ്മുടെ സിനിമയും ഈ വിധം പുരുഷകേന്ദ്രീകൃത വിഷയത്തില്‍ മാത്രം അഭിരമിക്കുന്നു. ഒരു നിഴല്‍ അല്ലെങ്കില്‍ ഒരു ഷോക്കേസ് ശില്‍പം, ഒരു നിറത്തിനും കൊഴുപ്പിനും വേണ്ടി അവതരിപ്പിക്കുന്ന ഒരു കഥാപാത്രം-ഇതാണ് മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളുടെ അവസ്ഥ.
അടുത്ത പേജില്‍


Click it and Unblock the Notifications