For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിഭകളുടെ വഴിമുടക്കുന്ന വിവാഹം

By Ravi Nath
|
<ul id="pagination-digg"><li class="previous"><a href="/news/10-female-stars-quitting-profession-after-marriage-2-aid0166.html">« Previous</a>

Swetha Menon wedding photo
വിവാഹം വഴിമുടക്കിയ നിരവധി കലാകാരികള്‍ മലയാളസിനിമയിലുണ്ട്. സിനിമ എന്നും വലിയ തോതില്‍ ആരേയും ആകര്‍ഷിച്ചിട്ടുണ്ട്. അതിനുള്ളില്‍ ഒരിടം കണ്ടെത്തി ശ്രദ്ധേയവരായവര്‍ക്ക് പടിയിറങ്ങല്‍ വലിയ വേദനയാണ്.

കുടുംബം കുട്ടികള്‍ എന്നൊക്കെ ആദര്‍ശവല്‍ക്കരിച്ചാലും സ്ത്രീയെ പരിമിതികളിലേക്ക് ഇറക്കി നിര്‍ത്തുക

എന്നത് തന്നെയാണ് ആവര്‍ത്തന വിരസമായ ഈ രീതിയുടെ രാഷ്ട്രീയം. സെലിബ്രിറ്റികളുടെ വിവാഹചടങ്ങുകള്‍ മറ്റ് ആഘോഷപരിപാടികള്‍, താരോത്സവങ്ങള്‍, ഗള്‍ഫ് പരിപാടികള്‍, ഇവയിലൊക്കെ കെട്ടിയൊരുങ്ങി നടക്കാം നടന്മാരുടെ പത്‌നിമാരാകുന്ന നടിമാര്‍ക്ക്, പക്ഷേ അഭിനയം പാടില്ല.

അല്ലാതെ കല്യാണം കഴിഞ്ഞ് നാടുവിട്ടവര്‍ക്കാണെങ്കില്‍ സിനിമ വാരികകളിലെ കളര്‍ ചിത്രങ്ങള്‍ നോക്കി നെടുവീര്‍പ്പിടാം. കാര്‍ത്തിക, രഞ്ജിനി, നദിയാമൊയ്തു(തിരിച്ചു വന്നു), മഞ്ജുവാര്യര്‍, ദിവ്യാഉണ്ണി, സംയുക്ത വര്‍മ്മ, നവ്യ നായര്‍, ഗോപിക, ഈ നിര ഇങ്ങനെ നീണ്ടു കൊണ്ടേയിരിക്കും.

പഴയ കാലഘട്ടത്തിലെ ചിലര്‍ക്കൊക്കെ സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ രംഗത്തു പിടിച്ചു നില്‍ക്കാനായിട്ടുണ്ട്. നിലപാടുകള്‍ ആണ് ഇവിടെ ഹീറോ. അത് പുരുഷന്റെ അടുത്തു നിന്നും തന്നെ വരുമ്പോള്‍ സ്ത്രീക്കും അത് കരുത്തുപകരും. വ്യക്തിത്വത്തെ മാനിക്കുക എന്ന മിനിമം പരിപാടി അംഗീകരിച്ചാല്‍ ഇവിടെ നല്ല നായികമാര്‍ക്ക് ഒരു ക്ഷാമവുമുണ്ടാകില്ല.

ഐശ്വര്യ റായ്, കാജോള്‍ എന്നീ വലിയ ബോളിവുഡ് മാതൃകകള്‍ക്കു താഴെ ഇങ്ങ് മലയാളത്തില്‍ ഒരു ജ്യോതിര്‍മയി അല്ലെങ്കില്‍ ഒരു ശ്വേത മേനോന്‍ ഇതില്‍ കൂടുതല്‍ പേരുകള്‍ നമുക്ക് എടുത്തുപറയാനുണ്ടോ?

വിവാഹശേഷം അഭിനയം നിര്‍ത്തി മലയാളി നടിമാരുടെ കൂട്ടത്തിലേയ്ക്ക് പുതിയ പേരുകലും ചേര്‍ക്കപ്പെടുകയാണ്, മീര ജാസ്മിന്‍, നയന്‍താര തുടങ്ങിയവരും അഭിനയത്തോട് വിടപറയുകയാണ്. ഇനി പ്രതീക്ഷ വിവാഹം കഴിഞ്ഞാലും അഭിനയിക്കും എന്ന് പറയുന്ന ഭാവനെയെപ്പോലെയുള്ള ചുരുക്കം ചിലരിലാണ്. ഇവരുടെ കഥയറിയണമെങ്കില്‍ വിവാഹം വരെ നമ്മള്‍ കാത്തിരിക്കുകയും വേണം.

മുന്‍ പേജില്‍

അടക്കിപിടിക്കുന്ന അഭിനയജീവിതം നാട്യമോ?

<ul id="pagination-digg"><li class="previous"><a href="/news/10-female-stars-quitting-profession-after-marriage-2-aid0166.html">« Previous</a>

English summary
.We’ve witnessed some artistes quitting acting profession in time past as soon as they got married. But the big question is, why do the just married artistes getting ready to quit their film profession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more